ചാമ്പ്യൻമാർക്ക് വീണ്ടും തിരിച്ചടി, സൂപ്പർ താരം ലോകക്കപ്പിൽ നിന്ന് പുറത്ത്..
തോൽവികളിൽ നിന്ന് തോൽവികളിലേക്ക് കൂപ്പുകുത്തുന്ന ലോക ചാമ്പ്യൻമാർക്ക് വീണ്ടും തിരിച്ചടി..
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ഒരിക്കൽ പോലും ചാമ്പ്യൻമാരുടെ പ്രകടനം ഈ ലോകക്കപ്പിൽ പുറത്തെടുത്തിട്ടില്ല. അവരുടെ ബാറ്റർമാരും ബൗളേർമാരും തങ്ങളുടെ മികവിലേക്ക് ഉയർന്നിട്ടുമില്ല. എന്നാൾ റീസ് ടോപ്ലലി ഇംഗ്ലണ്ട് വേണ്ടി മികച്ച ഫോമിൽ തന്നെയാണ് കളിച്ചു കൊണ്ടിരുന്നത്.
പക്ഷെ ദക്ഷിണ ആഫ്രിക്ക ഇംഗ്ലണ്ട് മത്സരത്തിന് ഇടയിൽ അദ്ദേഹത്തിന് പരിക്ക് ഏറ്റു.ടോപ്ലലിയുടെ വിരലിനാണ് പരിക്ക് ഏറ്റിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഈ ഒരു പരിക്ക് അദ്ദേഹത്തെ ലോകക്കപ്പിൽ നിന്ന് പുറത്താക്കിയിരിക്കുകയാണ്.
നിലവിൽ ടീമിന് ഒപ്പം ട്രാവെല്ലിങ് റിസർവായിരിക്കുന്ന ജോഫ്ര ആർച്ചർ സ്‌ക്വാഡിലേക്ക് എത്താനാണ് സാധ്യത. എന്നാൽ പരിശീലകൻ ഈ ഒരു സാധ്യത തള്ളിയിരിക്കുകയാണ്. ടോപ്ലലിയുടെ പകരക്കാരൻ ആരാവുമെന്ന് കണ്ടു തന്നെ അറിയാം.