ഗിൽ നാളത്തെ മത്സരത്തിൽ നിന്ന് ഇത് വരെ പുറത്തായിട്ടില്ലെന്ന് രോഹിത് ശർമ..

ഗിൽ നാളത്തെ മത്സരത്തിൽ നിന്ന് ഇത് വരെ പുറത്തായിട്ടില്ലെന്ന് രോഹിത് ശർമ..
(Pic credit :Twitter )

ഇന്ത്യൻ ക്രിക്കറ്റ്‌ ടീം നാളെ ഓസ്ട്രേലിയക്കെതിരെ 2023 ലോകക്കപ്പിലെ തങ്ങളുടെ ആദ്യത്തെ മത്സരം കളിക്കാനിറിങ്ങുകയാണ് . ഇന്ത്യയുടെ സന്നാഹ മത്സരങ്ങൾ എല്ലാം മഴ മൂലം ഉപേക്ഷിക്കപെട്ടിരുന്നു. അത് കൊണ്ട് തന്നെ സന്നാഹ മത്സരങ്ങൾ ഒന്നും തന്നെയില്ലാതെയാണ് ഇന്ത്യ ഓസ്ട്രേലിയേ നേരിടാൻ ഒരുങ്ങുന്നത്.

എന്നാൽ ഈ മത്സരത്തിന് മുന്നേ ഇന്ത്യക്ക് ഏറ്റ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു ഗില്ലിന് പിടിക്കപ്പെട്ട ഡെങ്കി പനി. ഗിൽ ആദ്യ മത്സരത്തിന് ഉണ്ടാവിലെന്നും റിപ്പോർട്ടുകളും ഉണ്ടായിരുന്നു. എന്നാൽ ഗില്ലിനെ പറ്റി പ്രതീക്ഷ നൽകുന്ന വാക്കുകളാണ് ഇന്ത്യൻ നായകൻ രോഹിത് ശർമക്ക് പറയാനുള്ളത്.

 കായിക ക്ഷമത വീണ്ടെടുക്കാനുള്ള അവസരങ്ങൾ എല്ലാം ഗില്ലിനും ഞങ്ങൾ നൽകും. ഗിൽ നാളത്തെ മത്സരത്തിൽ നിന്നും ഇത് വരെ പുറത്തായിട്ടിലെന്നും രോഹിത് കൂട്ടിച്ചേർത്തു.നാളെ ഉച്ചക്ക് രണ്ട് മണിക്കാണ് ഇന്ത്യ ഓസ്ട്രേലിയ മത്സരം ആരംഭിക്കുക.

(കുറച്ചു ലോകക്കപ്പ് വിശേഷങ്ങൾ തുടരും )

Join our WhatsApp group