ലോകകപ്പ് റെക്കോർഡ് തകർത്ത് മിച്ചൽ മാർഷും, ഓസ്ട്രേലിയെയും ..

ലോകകപ്പ് റെക്കോർഡ് തകർത്ത് മിച്ചൽ മാർഷും, ഓസ്ട്രേലിയെയും ..

ലോകകപ്പ് റെക്കോർഡ് തകർത്ത് മിച്ചൽ മാർഷും, ഓസ്ട്രേലിയെയും ..
(Pic credit :X)

ലോകകപ്പ് റെക്കോർഡ് തകർത്ത് മിച്ചൽ മാർഷും, ഓസ്ട്രേലിയെയും ..

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ്‌ ലോകക്കപ്പിലെ രാജാക്കന്മാരാണ് ഓസ്ട്രേലിയ. സെമിക്ക് മുന്നേ ബംഗ്ലാദേശിനെതിരെയുള്ള അവസാന ഗ്രൂപ്പ്‌ സ്റ്റേജ് മത്സരത്തിൽ ഒരു ഓസ്ട്രേലിയ താരം ലോകക്കപ്പ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ്. എന്താണ് ആ താരം സ്വന്തമാക്കിയ നേട്ടം എന്ന് പരിശോധിക്കാം.

ഓസ്ട്രേലിയ ബാറ്റർ മിച്ചൽ മാർഷാണ് ലോകകപ്പ് റെക്കോർഡ് തകർത്തത്. ഒരു ഇന്നിങ്സിൽ മൂന്നാം സ്ഥാനത്ത്‌ ഇറങ്ങി ഏറ്റവും കൂടുതൽ റൺസ് സ്വന്തമാക്കിയ താരം എന്നതാണ് ഈ നേട്ടം. 177 റൺസാണ് ബംഗ്ലാദേശിനെതിരെ മാർഷ് സ്വന്തമാക്കിയത്.

കഴിഞ്ഞ ലോകക്കപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരെ കിവീസ് നായകൻ കെയ്ൻ വില്യംസൺ കുറിച്ച 145 റൺസിനെയാണ് മാർഷ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്. മാത്രമല്ല ഒരു ലോകക്കപ്പിൽ 3 താരങ്ങൾ 150+ സ്കോർ ചെയ്തു ആദ്യത്തെ ടീം എന്നാ നേട്ടവും ഓസ്ട്രേലിയ സ്വന്തമാക്കി. വാർണറും മാക്സിയുമാണ് മറ്റു രണ്ട് താരങ്ങൾ.

Join our WhatsApp group