ഞങ്ങളുടെ താരങ്ങളിൽ ചിലർക്ക് പരിശീലിക്കാൻ പോലും കഴിഞ്ഞിട്ടില്ല.ഡൽഹിയിലെ വായൂ മലിനീകരണത്തെ കുറിച്ച് ബംഗ്ലാദേശ് പരിശീലകൻ.

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് ലോകക്കപ്പിൽ ബംഗ്ലാദേശ് ഇന്ന് ശ്രീലങ്കയേ നേരിടും. ഡൽഹിയിലാണ് മത്സരം. എന്നാൽ ഡൽഹിയിൽ നിലവിൽ കടുത്ത തോതിലുള്ള വായൂ മലിനീകരണമാണ്. ഇതിന്റെ ബുദ്ധിമുട്ട് ബംഗ്ലാദേശ് ടീമിനും നേരിടേണ്ടി വന്നിരിക്കുകയാണെന്ന് ബംഗ്ലാദേശ് പരിശീലകൻ ചന്ദിക ഹതുരുസിൻഹേ വ്യക്തമാക്കി.അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.
"ഞങ്ങളുടെ കളിക്കാരിൽ ഡോക്ടർ പ്രത്യേക ശ്രദ്ധ വെക്കുകയാണ്.ഞങ്ങളുടെ ചില താരങ്ങൾ പരിശീലിച്ചിട്ടില്ല. അവർക്ക് അസ്തമ ഒള്ളത് കൊണ്ട് അവർ ഇൻഡോറിൽ തന്നെയായിരുന്നു.എങ്ങനെ പരിശീലിക്കാൻ കഴിയുന്നോ അങ്ങനെ മാത്രമാണ് ഞങ്ങൾ പരിശീലിച്ചത്.ബാറ്റും ബൗളും ചെയ്ത് പരിശീലിച്ചു കഴിഞ്ഞാൽ അപ്പോൾ തന്നെ തിരകെ പോവുകയാണ് ഞങ്ങൾ".
നേരത്തെ വായൂ മലിനീകരണം കാരണം ബംഗ്ലാദേശിന്റെ ഒരു പരിശീലന സെഷൻ റദ്ദാക്കിയിരുന്നു.ബംഗ്ലാദേശ് ഔദ്യോഗികമായി സെമി കാണാതെ പുറത്തായി കഴിഞ്ഞു.ശ്രീലങ്ക 7 കളികളിൽ നിന്ന് 4 പോയിന്റുമായി 7 സ്ഥാനത്താണ്.