ഒരു ലോകക്കപ്പിലെ ഏറ്റവും മോശം ബൗളറായി ഹാരിസ് റൗഫ്..
ഒരു ലോകക്കപ്പിലെ ഏറ്റവും മോശം ബൗളറായി ഹാരിസ് റൗഫ്..
ഒരു ലോകക്കപ്പിലെ ഏറ്റവും മോശം ബൗളറായി ഹാരിസ് റൗഫ്..
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് ലോകക്കപ്പിലേക്ക് പാകിസ്ഥാൻ എത്തിയപ്പോൾ അവരുടെ ഏറ്റവും വലിയ പ്രതീക്ഷ അവരുടെ പേസ് ബൗളിംഗ് ആയിരുന്നു. ഹാരിസ് റൗഫിന്റെ മികവ് പാകിസ്ഥാനെ അപകടകാരികൾ ആക്കുമെന്നാണ് കരുതിയത്. എന്നാൽ സംഭവിച്ചത് നേരെ തിരിച്ചും.
ഒരു ലോകക്കപ്പിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങുന്ന ബൗളറായി ഹാരിസ് റൗഫ് മാറി.2019 ലോകക്കപ്പിൽ ആദിൽ റാഷിദ് വഴങ്ങിയ 526 റൺസാണ് പഴങ്കഥയായത്.ഒരു ലോകക്കപ്പിൽ 500 റൺസ് വഴങ്ങുന്ന ആദ്യത്തെ പാകിസ്ഥാൻ താരമാണ് ഹാരിസ് റൗഫ്.
ലോകക്കപ്പിൽ ഇത് വരെ നാല് താരങ്ങൾ മാത്രമേ 500 ൽ കൂടുതൽ റൺസ് ഒരു എഡിഷനിൽ വഴങ്ങിയത്. ഇതിൽ രണ്ട് പേർ ഈ ലോകക്കപ്പിലാണ് ഇത്തരം ഒരു മോശം റെക്കോർഡിൽ എത്തിയത്. മധുശങ്കയാണ് ഈ ലോകക്കപ്പിൽ 500 റൺസ് വഴങ്ങിയ മറ്റൊരു താരം.19 ൽ ആദിൽ റാഷിദും സ്റ്റാർക്കും 500 ൽ കൂടുതൽ റൺസ് വഴങ്ങിയിരുന്നു.