"They are not the giant killers, they are the giants who awake from sleep",,., പാകിസ്ഥാനെതിരെയും ജയിച്ചു അഫ്ഗാനിസ്ഥാൻ

"They are not the giant killers, they are the giants who awake from sleep",,., പാകിസ്ഥാനെതിരെയും ജയിച്ചു അഫ്ഗാനിസ്ഥാൻ
(Pic credit:Espncricinfo )

ലോകക്കപ്പിൽ ഇംഗ്ലണ്ടിനെതിരെ ചരിത്ര വിജയം സ്വന്തമാക്കിയ ശേഷം അഫ്ഗാനിസ്ഥാൻ നായകൻ ഹസ്മത്തുള്ള ഷാഹിദി ഇങ്ങനെ പറയുകയുണ്ടായി..

This was the last win for us,but not the last one!.

കുറച്ചു മാസങ്ങൾക്ക് മുന്നേ നടന്ന ഒരു ഏകദിന മത്സരം. ശ്രീലങ്കയാണ് മത്സരത്തിന്റെ വേദി. അന്ന് അഫ്ഗാനെ നേരിടുന്നത് പാകിസ്ഥാനാണ്. അവിടെ അഫ്ഗാൻ ക്രിക്കറ്റ്‌ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഓപ്പണിങ് ബാറ്റിംഗ് വിക്കറ്റ് കൂട്ടുകെട്ട് സ്വന്തമാക്കിട്ടും അവസാന ഓവറിലെ നാടകീയതകൾക്ക് ഒടുവിൽ തോൽവി രുചിക്കപെടേണ്ടി വന്ന ഷാഹിദിയെയും സംഘത്തെയും കാണാം.

തുടർന്ന് വന്ന ഏഷ്യ കപ്പിലെ മോശം പ്രകടനത്തിന് ശേഷമാണ് ലോകക്കപ്പിലേക്ക് അഫ്ഗാൻ എത്തുന്നത് എങ്കിലും അത്ഭുത കുതിപ് അവരിൽ നിന്ന് ക്രിക്കറ്റ്‌ ആരാധകർ പ്രതീക്ഷിച്ചിരുന്നു എന്നത് തീർച്ചയാണ്. ഇംഗ്ലണ്ട് അട്ടിമറിക്കപെട്ടപ്പോൾ ചരിത്രം എഴുതനാണ് ഇവർ ഇന്ത്യയിലേക്ക് എത്തിയത് എന്ന് ക്രിക്കറ്റ്‌ ആരാധകർ തീർച്ചപെടുത്തിയിട്ടുണ്ടാവണം.

 മാസങ്ങൾക്ക് മുന്നേയുള്ള ആ തോൽവിക്ക് ലോകക്കപ്പിൽ പാകിസ്ഥാനോട്‌ അഫ്ഗാൻ പകരം ചോദിച്ചിരിക്കുകയാണ്.4 കൊല്ലങ്ങൾക്ക് മുന്നേ ഇന്ത്യയെയും പാകിസ്ഥാനെയും ഒരേ പോലെ വിറപ്പിച്ചുവെങ്കിലും വിജയങ്ങൾ നേടാൻ അന്നത്തെ സംഘത്തിന് കഴിഞ്ഞിരുനില്ല. എന്നാൽ ഈ ലോകക്കപ്പിൽ ഇന്ത്യക്ക് ശേഷം ഏറ്റവും മികച്ച പ്രകടനങ്ങളാണ് കാഴ്ച വെക്കുന്ന ഏഷ്യ ടീം അഫ്ഗാനിസ്ഥാൻ തന്നെയാണ്.

പാകിസ്ഥാൻ എതിരെയുള്ള മത്സരത്തിന് ഇടയിൽ കളി പറച്ചിലുകാർ ഇത്തരത്തിൽ പറഞ്ഞു

"They are not the giant killers, they are the sleeping giants,But now, they are the giants awake from sleep"

അവരുടെ പ്രകടനങ്ങൾ ഇത് തന്നെയാണല്ലോ സൂചിപ്പിക്കുന്നത്. മികച്ച യുവനിരയാണ് ഇന്ന് അവർ. ഇനി ഒരു പതിറ്റാണ്ടുകാലം ക്രിക്കറ്റ് ഭരിക്കാൻ കഴിവുള്ളവർ തന്നെയാണ്. അതിനുള്ള അവസരങ്ങൾ അവർക്ക് ലഭിക്കേണ്ടതുണ്ട്.അവസരങ്ങൾ ലഭിച്ചാൽ കൃത്യമായി മുതലെടുത്തു മുന്നേറാൻ കഴിയുന്ന സംഘം തന്നെയാണ് ഷാഹിദിയുടെ ഈ പട .

ഇരുപതുകളുടെ ചെറുപ്പത്തിൽ നിൽക്കുന്ന ഓപ്പനർമാർമാരായ റഹ്മമനുള്ള ഗുർബാസും ഇബ്രാഹിം സാദ്രനും, മൂന്നാമത്തെ പൊസിഷനിൽ റഹ്മത്ത് ഷായും മധ്യനിരക്ക് മികവ് നൽകി കൊണ്ട് നായകൻ ഷാഹിദിയും ഓൾ റൗണ്ട് മികവുമായി 23 കാരൻ അസ്മത്തുള്ള ഒമർസായും, ലോവർ മിഡിൽ ഓർഡറിൽ കൂറ്റൻ അടികളുമായി വിക്കറ്റ് കീപ്പർ ബാറ്റർ ഇക്രം അലിഖിലും, മുജീബിന്റെ സ്പിന്നും ഫസൽഹഖിന്റെ പേസും, റാഷിദ്‌ എന്നാ ഗ്ലോബൽ സ്റ്റാറും കൂടുമ്പോൾ ക്രിക്കറ്റിലെ ഭൂപടത്തിൽ അഫ്ഗാനിസ്ഥാന് തങ്ങളുടെതായി ചരിത്രങ്ങൾ രചിക്കാൻ അധികം കാലം കാത്തിരിക്കേണ്ടി വരില്ലെന്നത് ഉറപ്പാണ്.

മുഹമ്മദ് നബിയുടെ വിടവാങ്ങാൽ ഒഴിച്ച് ഇടുന്നിടത്തേക്ക് മികച്ച താരങ്ങൾ കടന്ന് വരുമെന്നത് തീർച്ചയാണ്. ഒരിക്കൽ കൂടി അഫ്ഗാൻ നായകൻ ഷാഹിദിയുടെ വാക്കുകൾ ഓർമപ്പെടുത്തി കൊണ്ട് നിർത്തട്ടെ..

This was the last win for them ,but not the last one

Join our whatsapp group