ട്വന്റി ട്വന്റി ലോകക്കപ്പിലെ ആതിഥേയരായ അമേരിക്കയേ സസ്‌പെൻഡ് ചെയ്യാൻ ഐ സി സി ഒരുങ്ങുന്നു എന്ന് റിപ്പോർട്ട്.
ട്വന്റി ട്വന്റി ലോകക്കപ്പിലെ ആതിഥേയരായ അമേരിക്കയേ സസ്‌പെൻഡ് ചെയ്യാൻ ഐ സി സി ഒരുങ്ങുന്നു എന്ന് റിപ്പോർട്ട്.
ട്വന്റി ട്വന്റി ലോകക്കപ്പിലെ ആതിഥേയരായ അമേരിക്കയേ സസ്‌പെൻഡ് ചെയ്യാൻ ഐ സി സി ഒരുങ്ങുന്നു എന്ന് റിപ്പോർട്ട്.
ജൂൺ 2 മുതൽ ജൂൺ 29 വരെയാണ് ഈ കൊല്ലത്ത് ട്വന്റി ട്വന്റി ലോകക്കപ്പ്. വെസ്റ്റ് ഇൻഡീസും യു.എസ്. എയുമാണ് ആതിഥേയർ.എന്നാൽ ഐ സി സി യു. എസ്. എയേ വിലക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.ഐ സി സി നിയമിച്ച സി. ഇ. ഒ യേ അമേരിക്കൻ ക്രിക്കറ്റ് ബോർഡ് പുറത്താക്കിയതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്.
ഈ സി. ഈ. ഒക്ക് സ്വന്തമായി തീരുമാനം എടുക്കാനുള്ള അധികാരം അവിടെ ഉണ്ടായിരുന്നില്ല. മാത്രമല്ല അമേരിക്ക ക്രിക്കറ്റ് ബോർഡിന്റെ പ്രിയപെട്ടവരെ നിയമിക്കാൻ അദ്ദേഹത്തിന് മേൽ അവർ സമ്മർദ്ദം ചിലത്തുകയും ചെയ്തു. ഇത് ഒന്നും സി. ഈ. ഒ അംഗീകരിക്കാത്തത് കൊണ്ട് അദ്ദേഹത്തെ യു. എസ്. എ ക്രിക്കറ്റ് ബോർഡ് പുറത്താക്കി.
ക്രിക്ബസിന്റെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ മാസം ഐ സി സി യു. എസ്.എ ക്രിക്കറ്റിന് നോട്ടീസ് അയച്ചിരുന്നു.ഈ പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ വിലക്ക് നേരിടാൻ തയ്യാറാകണമെന്നും നോട്ടിസിലുണ്ട്. ഇത് വരെ ഈ പ്രശ്നം പരിഹരിക്കപെട്ടിട്ടില്ല. എന്നാൽ ട്വന്റി ട്വന്റി ലോകക്കപ്പിന്റെ വേദിയായത് കൊണ്ട് ഐ സി സി ട്വന്റി ട്വന്റി ലോകക്കപ്പിന് ശേഷമേ ഈ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ അവരെ വിലക്കാൻ സാധ്യതയൊള്ളുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ വർഷം ശ്രീലങ്കയേ ഐ സി സി വിലക്കിയിരുന്നു. ശേഷം അണ്ടർ -19 ലോകക്കപ്പിന്റെ ആതിഥേയത്വം ശ്രീലങ്കയിൽ നിന്ന് മാറ്റി ദക്ഷിണ ആഫ്രിക്കക്ക് കൊടുത്തിരുന്നു. എന്താണ് നിങ്ങളുടെ അഭിപ്രായങ്ങൾ.