പാകിസ്ഥാന്റെ ആവശ്യം ഐ സി സി അംഗീകരിച്ചു.പാകിസ്ഥാൻ ഇനി ഇന്ത്യയിൽ കളിക്കില്ല..

പാകിസ്ഥാന്റെ ആവശ്യം ഐ സി സി അംഗീകരിച്ചു.പാകിസ്ഥാൻ ഇനി ഇന്ത്യയിൽ കളിക്കില്ല..

പാകിസ്ഥാന്റെ ആവശ്യം ഐ സി സി അംഗീകരിച്ചു.പാകിസ്ഥാൻ ഇനി ഇന്ത്യയിൽ കളിക്കില്ല..
Pic credit:X

പാകിസ്ഥാന്റെ ആവശ്യം ഐ സി സി അംഗീകരിച്ചു.പാകിസ്ഥാൻ ഇനി ഇന്ത്യയിൽ കളിക്കില്ല..

2025 ചാമ്പ്യൻസ് ട്രോഫിക്ക് പാകിസ്ഥാനാണ് ആതിഥേയർ. എന്നാൽ ഇന്ത്യ പാകിസ്ഥാനിൽ കളിക്കില്ല എന്ന് തീർത്തു പറഞ്ഞിരുന്നു. ഈ ഒരു സാഹചര്യത്തിൽ ഹൈബ്രിഡ് മോഡൽ രീതിയിലാണ് ഈ ചാമ്പ്യൻസ് ട്രോഫി നടക്കുക.അതായത് ഇന്ത്യയുടെ മത്സരങ്ങൾ പാകിസ്ഥാൻ പുറത്തും ബാക്കി മത്സരങ്ങൾ പാകിസ്ഥാനിലും നടത്തും.

ഇങ്ങനെ ഒരു സാഹചര്യത്തിലേക്ക് ഐ സി സി എത്തിയതോടെ പാകിസ്ഥാൻ മറ്റൊരു ആവശ്യമായി രംഗത്ത് വന്നിരുന്നു. പാകിസ്ഥാൻ ഇന്ത്യയിൽ ഇനി ഐ സി സി ഇവന്റുകൾ കളിക്കില്ല എന്നതായിരുന്നു അവരുടെ ആവശ്യം. ഈ ഒരു സാഹചര്യത്തിൽ ഐ സി സി പാകിസ്ഥാന്റെ ആവശ്യം അംഗീകരിച്ചിരിക്കുകയാണ്.

ഇന്ത്യയിൽ വെച്ച് നടക്കുന്ന ഐ സി സി ഇവന്റുകളിൽ പാകിസ്ഥാന്റെ മത്സരം മറ്റൊരു രാജ്യത്ത് വെച്ച് തന്നെ നടത്തും.

ഈ ഹൈബ്രിഡ് മോഡൽ നടത്തുക താഴെ പറയുന്ന ടൂർണമെന്റുകളക്കാണ്.

പാകിസ്ഥാനിൽ വെച്ച് നടക്കുന്ന 2025 ചാമ്പ്യൻസ് ട്രോഫി,2025 ൽ തന്നെ ഇന്ത്യയിൽ വെച് നടക്കുന്ന വനിതാ ഏകദിന ലോകക്കപ്പ്,പുരുഷ ട്വന്റി ട്വന്റി ലോകകപ്പ് എന്നിവയാണ് ഈ ടൂർണമെന്റുകൾ.