ഹെൻറിക്ക് പകരം വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ ഹീറോയേ ടീമിലെത്തിക്കാൻ ന്യൂസിലാൻഡ്.
ഹെൻറിക്ക് പകരം വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ ഹീറോയേ ടീമിലെത്തിക്കാൻ ന്യൂസിലാൻഡ്.
ഹെൻറിക്ക് പകരം വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ ഹീറോയേ ടീമിലെത്തിക്കാൻ ന്യൂസിലാൻഡ്.
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് ലോകക്കപ്പിൽ തുടർച്ചയായ വിജയങ്ങളുമായി മുന്നേറുകയായിരുന്നു ന്യൂസിലാൻഡ്. എന്നാൽ തുടർ വിജയങ്ങൾക്ക് ശേഷം തുടർ തോൽവികൾ നേരിടുകയാണ് അവർ. നിലവിൽ പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപെടുകയും ചെയ്തു.
പരിക്കുകളും കിവികൾ വല്ലാതെ അലട്ടുന്നുണ്ട്. പരിക്ക് മൂലം നായകൻ കെയ്ൻ വില്യസണിന് ഈ ലോകക്കപ്പിൽ ഒരൊറ്റ മത്സരം മാത്രമാണ് കളിക്കാൻ സാധിച്ചത്. ലോക്കി ഫെർഗുസണും പരിക്കിന്റെ പിടിയിലാണ്. ഇപ്പോൾ ഈ ടൂർണമെന്റിലെ ഏറ്റവും മികച്ച ബൗളേർമാരിൽ ഒരാളായ മാറ്റ് ഹെൻറിയും പരിക്കിനാൽ വലയുകയാണ്.
ദക്ഷിണ ആഫ്രിക്കക്കെതിരെയുള്ള മത്സരത്തിലാണ് അദ്ദേഹത്തിന് പരിക്ക് ഏൽക്കുന്നത്.അദ്ദേത്തിന്റെ പരിക്ക് എത്രത്തോളം ഭീകരമാണെന്ന് വ്യക്തമല്ല.എങ്കിലും ഒരു കവർ എന്നാ ഓപ്ഷനിൽ പ്രഥമ ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലെ താരമായ കയ്ൽ ജയ്മിസണിനെ ന്യൂസിലാൻഡ് സ്‌ക്വാഡിന് ഒപ്പം ചേർത്തിട്ടുണ്ട്. ന്യൂസിലാൻഡിന്റെ അടുത്ത മത്സരം ശനിയാഴ്ച പാകിസ്ഥാനെതിരെയാണ്.