സച്ചിനേം സേവാഗിനേം പിന്നിലാക്കി ഷക്കിബും മുഷ്ഫികറും
ഷാക്കിബും മുഷ്ഫികറും മറികടന്നത് സച്ചിനെയും സേവാഗിനെയും.
അന്താരാഷ്ട്ര ഏകദിന ലോകക്കപ്പ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ പാർട്ണർഷിപ് റൺസ് സ്വന്തമാക്കിയ കൂട്ടുകെട്ടുകളുടെ ലിസ്റ്റിൽ രണ്ടാം സ്ഥാനത്തേക്ക് കയറി ഷാക്കിബും മുഷ്ഫികറും.അഞ്ചു ലോകക്കപ്പുകൾ ഒരുമിച്ചു കളിച്ച അവർ ഇത് വരെ സ്വന്തമാക്കിയത് 972 റൺസാണ്.2007 ൽ ഇന്ത്യക്കെതിരെയായിരുന്നു ഇരുവരുടെയും ഏകദിന ലോകക്കപ്പ് അരങ്ങേറ്റം.
ഏകദിന ലോകക്കപ്പിൽ 19 ഇന്നിങ്സുകളിൽ നിന്നാണ് ഇവർ 972 റൺസ് സ്വന്തമാക്കിയത്.51.15 ആണ് ബാറ്റിംഗ് ശരാശരി.3 100 റൺസ് കൂട്ടുകെട്ടും,5 50 റൺസ് കൂട്ടുകെട്ടും ഇതിൽ പെടും.142 റൺസാണ് ഉയർന്ന സ്കോർ.
ആദം ഗിൽക്രിസ്റ്റും മാത്യു ഹെയ്ഡനുമാണ് ഈ ലിസ്റ്റിൽ ഒന്നാമത്.20 ഇന്നിങ്സുകളിൽ നിന്നായി അവർ സ്വന്തമാക്കിയത് 1220 റൺസാണ്. ഈ ഏകദിന ലോകക്കപ്പിൽ തന്നെ ഷാക്കിബും മുഷ്ഫികറും ഈ നേട്ടം മറികടക്കുമോ എന്ന് കണ്ടറിയാം