കണ്ട് കൊതിച്ചതും നെഞ്ചിൽ നിനച്ചതുമായ അദ്ദേഹം സമ്മാനിച്ച നിമിഷങ്ങൾ ഇനി കഴിഞ്ഞ കഥകളിലെ ഓർമ്മകൾ മാത്രമായിമാറുകയാണ്

കുട്ടികാലത്തെ ഒരു വൈകുന്നേരം,ന്യൂസിലാൻഡിനെതിരെ ഇന്ത്യ ഒരു ടെസ്റ്റ്‌ മത്സരം കളിക്കുകയായിരുന്നു.ഒരു മൂന്നു മണി സമയമായി കാണും.ന്യൂസിലാൻഡ് അവരുടെ ആദ്യത്തെ ഇന്നിങ്സ് ബാറ്റ് ചെയ്യുകയാണ്.എന്നാൽ ഒന്ന് കളിച്ചിട്ട് ഒക്കെ വരാമെന്ന് കരുതി ക്രിക്കറ്റ്‌ കളിക്കാൻ പോയി. വന്നു കഴിഞ്ഞു ടി വി വെച്ച് നോക്കുമ്പോൾ ഇന്ത്യ ആ മത്സരം ഇന്നിങ്സിന് വിജയിച്ചിരിക്കുന്നു. ആ വിജയത്തിന്റെ പിന്നിൽ ഒറ്റ പേര്, രവിചന്ദ്രൻ അശ്വിൻ...

ഓർമ്മകൾ കുറച്ചു കൂടി വർഷങ്ങൾ പുറകോട്ട് പോകുന്നു. ഐ പി എല്ലിൽ ഗെയ്ൽ തകർത്തു അടിച്ചു കൊണ്ടിരിക്കുന്നു. ഗെയ്ലിന്റെ ചിറകിലേറി ഈ തവണ ഐ പി എൽ കിരീടം ബാംഗ്ലൂർ സ്വന്തമാക്കുമെന്ന് കരുതിയ ദിവസങ്ങൾ. ധോണി ന്യൂ ബോൾ ഏല്പിക്കുന്നത് അശ്വിനെ. ആദ്യ ഓവറിൽ ഗെയ്ലിനെ മടക്കി അശ്വിൻ ബാംഗ്ലൂറിനെ ചിത്രത്തിൽ നിന്ന് തന്നെ മാറ്റുന്നു.

അശ്വിന്റെ ഓർമ്മകൾ പറയുമ്പോൾ ഒരിക്കൽ മറക്കാത്ത ആ രാത്രി കൂടി പറഞ്ഞു പോവുകയാണ്. തന്റെ ക്രിക്കറ്റ്‌ ജീവിതത്തിലെ ഏറ്റവും മികച്ച ഇന്നിങ്സുകളിൽ ഒന്ന് വിരാട് കോഹ്ലി കളിക്കുകയാണ്.അവസാന 1 പന്തിൽ 2 റൺസ് ജയിക്കാൻ വേണ്ട മെൽബണിലെ ആ രാത്രി. മുഹമ്മദ് നവാസ് എറിഞ്ഞ ആ പന്ത് അത്രയും സമ്മർദ്ദം നിറഞ്ഞ നിമിഷങ്ങളിൽ ലീവ് ചെയ്തു വൈഡ് സ്വന്തമാക്കി ഒടുവിൽ ഇന്ത്യയെ വിജയിപ്പിച്ച ആ രാത്രി എങ്ങനെ മറക്കാനാണ്...

ഓർമ്മകളുടെ പുസ്തകം വീണ്ടും തുറക്കപെടുകയാണ്. 2013 ചാമ്പ്യൻസ് ട്രോഫി ഫൈനലിലെ അവസാന ഓവറിൽ ഇന്ത്യക്ക് വിജയം നേടി കൊടുത്തതും. 2011 ലോകക്കപ്പ് ക്വാർട്ടർ ഫൈനലിൽ വാട്സനെ വലിഞ്ഞു മുറുക്കിയതും, സിഡ്നീയിൽ വിഹാരിയേ കൂട്ടു പിടിച്ച തന്ന ആ സമനിലയും എല്ലാം അദ്ദേഹം സമ്മാനിച്ച ഒരുപിടി നല്ല ഓർമകളാണ്.

കണ്ട് കൊതിച്ചതും നെഞ്ചിൽ നിനച്ചതുമായ അദ്ദേഹം സമ്മാനിച്ച നിമിഷങ്ങൾ ഇനി കഴിഞ്ഞ കഥകളിലെ ഓർമ്മകൾ മാത്രമായിമാറുകയാണ്

Thankyou Ravichandran Ashwin