ഇംഗ്ലണ്ടിനെ വീഴ്ത്തി പാകിസ്ഥാൻ; ടെസ്റ്റിൽ കിടിലൻ റെക്കോർഡ് സ്വന്തമാക്കി
ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാമത്തെ ടെസ്റ്റ് മത്സരത്തിൽ പാക്കിസ്ഥാന് ഒമ്പത് വിക്കറ്റിന്റെ വിജയം. ഇംഗ്ലണ്ട് നേടിയ 37 റൺസ് വിജയലക്ഷ്യം ഒരു വിക്കറ്റ് നഷ്ടത്തിൽ പാക്കിസ്ഥാൻ അനായാസം മറികടക്കുകയായിരുന്നു.
ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാമത്തെ ടെസ്റ്റ് മത്സരത്തിൽ പാക്കിസ്ഥാന് ഒമ്പത് വിക്കറ്റിന്റെ വിജയം. ഇംഗ്ലണ്ട് നേടിയ 37 റൺസ് വിജയലക്ഷ്യം ഒരു വിക്കറ്റ് നഷ്ടത്തിൽ പാക്കിസ്ഥാൻ അനായാസം മറികടക്കുകയായിരുന്നു. ഈ വിജയത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ 150 വിജയങ്ങൾ എന്ന ഒരു പുതിയ റെക്കോർഡും പാക്കിസ്ഥാൻ സ്വന്തമാക്കി.
ഇതോടെ ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ വിജയിക്കുന്ന ആറാമത്തെ ടീമായി മാറാനും പാക്കിസ്ഥാന് സാധിച്ചു. ടെസ്റ്റിംഗ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ വിജയിച്ച ടീം ഓസ്ട്രേലിയയാണ്. 448 മത്സരങ്ങളിലാണ് ഓസ്ട്രേലിയ വിജയിച്ചത്. 398 മത്സരങ്ങളിൽ വിജയിച്ച ഇംഗ്ലണ്ടാണ് രണ്ടാം സ്ഥാനത്തുള്ളത്.
മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 267 റൺസ് ആണ് നേടിയത്. ഇംഗ്ലണ്ടി നായി ജാമി സ്മിത്ത് 89 റൺസും ബെൻ ഡക്കെറ്റ് 52 റൺസും നേടി.
പാകിസ്ഥാൻ ഒന്നാം ഇന്നിഗ്സിൽ 344 റൺസിനാണ് പുറത്തായത്. പാക്കിസ്ഥാനായി സൗദ് സക്കീൽ സെഞ്ച്വറി നേടി. 223 പന്തിൽ 134 റൺസാണ് സക്കീൽ നേടിയത്. അഞ്ച് ഫോർ അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിഗ്സ്.
രണ്ടാം ഇന്നിഗ്സിൽ ഇംഗ്ലണ്ട് 112 റൺസിനാണ് പുറത്തായത്. പാകിസ്ഥാൻ ബൗളിങ്ങിൽ നോമൻ അലി ആറ് വിക്കറ്റും സജിത് ഖാൻ നാലു കെട്ട് നേടി തിളങ്ങി.