ഈ തവണയെങ്കിലും ലങ്കക്ക് പാകിസ്ഥാനെ തോൽപിക്കാനാവുമോ!

ഈ തവണയെങ്കിലും ലങ്കക്ക് പാകിസ്ഥാനെ തോൽപിക്കാനാവുമോ!
(Pic credit:Icc)

ലോകക്കപ്പിൽ ഇന്ന് ശ്രീലങ്ക പാകിസ്ഥാൻ പോരാട്ടം. ഇതിന് മുമ്പ് ലോകക്കപ്പിൽ ഇരുവരും ഏഴു തവണയാണ് ഏറ്റുമുട്ടിയിട്ടുള്ളത്. ഒരു മത്സരം മഴ മൂലവും ഉപേക്ഷിക്കപെട്ടു.

ഈ മത്സരങ്ങളിലും ഒരു മത്സരം പോലും ശ്രീലങ്കക്ക് ജയിക്കാനായിട്ടില്ല. ഇരുവരും അവസാനമായി ലോകക്കപ്പിൽ ഏറ്റുമുട്ടിയത് 2011 ലാണ്.കഴിഞ്ഞ ഏഷ്യ കപ്പ്‌ മത്സരത്തിലെ തോൽവിക്ക് പാകിസ്ഥാൻ പകരം കൂടി ചോദിക്കേണ്ടതുണ്ട്.മത്സരം ഉച്ചക്ക് 2 മണിക്ക് ആരംഭിക്കും.

പാകിസ്ഥാന് ഇപ്പോൾ തലവേദന തങ്ങളുടെ ഓപ്പനർമാരാണ്. ഒപ്പം ബാബർ അസവും തന്റെ മികവിലേക്ക് ഉയർന്നിട്ടില്ല. ശ്രീലങ്കൻ ടീമിലേക്ക് അവരുടെ സ്റ്റാർ സ്പിന്നർ തീക്ഷണ തിരിച്ചെത്തുന്നത് അവർക്ക് ആത്മവിശ്വാസം കൂട്ടും. ഈ തവണയെങ്കിലും പാകിസ്താനെ തോൽപിക്കാൻ ശ്രീലങ്കക് ആവുമോ എന്ന് കണ്ടറിയാം..

Join our WhatsApp group