ജോണ്ടി റൺസിന്റെ ആ റൺ ഔട്ടിന്റെ കഥ - വീഡിയോ

ജോണ്ടി റൺസിന്റെ ആ റൺ ഔട്ടിന്റെ കഥ - വീഡിയോ
(Pic credit:Espncricinfo )

റൺ ഔട്ട്‌ എന്ന് കേൾക്കുമ്പോൾ ക്രിക്കറ്റ്‌ ആരാധകരുടെ മനസ്സിലേക്ക് ഒരു നിമിഷം കിടന്ന് വരും.31 വർഷങ്ങൾക്ക് മുന്നേയുള്ള ഒരു പകൽ. കൃത്യമായി പറഞ്ഞാൽ മാർച്ച്‌ 8, 1992.ആദ്യം ബാറ്റ് ചെയ്ത ദക്ഷിണ ആഫ്രിക്ക ഏഴു വിക്കറ്റ് നഷ്ടത്തിൽ 211 റൺസ്.

മറുപടി ബാറ്റിങ്ങിൽ പാകിസ്ഥാൻ വിജയത്തിലേക്ക് കുതിക്കുകയാണ്. 92 ലോകക്കപ്പിന്റെ കണ്ടുപിടിത്തങ്ങളിൽ ഒരുവനായ ഇന്‍സമാം ഉൽ ഹഖ് മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയാണ്.പാകിസ്ഥാൻ 2 വിക്കറ്റ് നഷ്ടത്തിൽ 135 റൺസ് എന്നാ നിലയിൽ.43 പന്തിൽ 48 റൺസുമായി ഇൻസമാമം ക്രീസിൽ.

മാക്ക്മില്ലൻ എറിഞ്ഞ പന്ത് ഇന്‍സമാം പോയിന്റിലേക്ക് തട്ടിയിട്ട് 

 ക്രീസ് വിട്ട് ഇറങ്ങുന്നു. പോയിന്റിൽ റോഡ്സിന്റെ കയ്യിലേക്കായിരുന്നു പന്ത് ഇന്സമാം തട്ടിയിട്ടത്.എന്നാൽ ഇമ്രാൻ ഖാൻ ഇൻസിയേ തിരിച്ചു അയക്കുന്നു.

ഒരു ഫീൽഡറുടെ കയ്യിൽ പന്ത് എത്തിയാൽ അയാൾ ആദ്യം ചെയ്യുക ഡയറക്റ്റ് ത്രോയാകും.പക്ഷെ, ജോന്റി റോഡസ് എന്നാ ഫീൽഡിങ് കലയുടെ പിക്കസോ മറ്റു ഫീൽഡർമാരെ പോലെയല്ലല്ലോ.ഇൻസി ക്രീസിലേക് തിരകെ ഓടു എത്തുന്നതിന് മുന്നേ പോയിന്റിൽ നിന്ന് ഓടി സ്ട്രൈക്ക് എൻഡിലെ സ്റ്റമ്പ് ജോണ്ടി തെറിപ്പിച്ചതോടെ പിറന്നത് ഒരു ചരിത്ര നിമിഷമായിരുന്നു.

ഏത് ഒരു റൺ ഔട്ടായാലും ഏത് ഒരു മികച്ച ക്യാച്ച് ആയാലും ആദ്യമേ ഉപമിക്കുക റോഡ്സിനോട്. ഇതിന് എല്ലാം കാരണവും എല്ലാത്തിന്റേ തുടക്കവും ഈ റൺ ഔട്ടിലൂടെ തന്നെയാണ്.

5 days to go for world cup

(കുറച്ചു ലോകക്കപ്പ് വിശേഷങ്ങൾ തുടരും )

Join our whatsapp group