നായകന്റെ ഇന്നിങ്സുമായി സഞ്ജു, കേരള പൊരുതി വീണു.

നായകന്റെ ഇന്നിങ്സുമായി സഞ്ജു. പക്ഷെ കേരളത്തിന് തോൽവി.റെയിൽവെയ്സിനോട്‌ തോറ്റത് 18 റൺസിന്.128 റൺസ് സഞ്ജു സ്വന്തമാക്കി.

നായകന്റെ ഇന്നിങ്സുമായി സഞ്ജു, കേരള പൊരുതി വീണു.
(Pic credit :Twitter )

നായകന്റെ ഇന്നിങ്സുമായി സഞ്ജു. പക്ഷെ കേരളത്തിന് തോൽവി.റെയിൽവെയ്സിനോട്‌ തോറ്റത് 18 റൺസിന്.128 റൺസ് സഞ്ജു സ്വന്തമാക്കി.

ടോസ് നേടിയ കേരള നായകൻ ബൗളിംഗ് തിരഞ്ഞെടുത്തു. പതിവ് പോലെ ബൗളേരെമാരെ വെച്ച് എറിഞ്ഞിടമെന്ന് കരുതിയ സഞ്ജുവിന് തെറ്റി.തുടക്കത്തിലേ പതർച്ചക്ക് ശേഷം റെയിൽവെയ്സ് ശക്തമായി തിരിച്ചു വന്നു.50 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 255 റൺസ് റെയിൽവേസ് നേടി.

സാഹബ് യുവരാജ് സിംഗ് സെഞ്ച്വറി നേടി.പ്രതം സിംഗ് ഫിഫ്റ്റി സ്വന്തമാക്കി.121 റൺസ് നേടിയ യുവരാജ് തന്നെയാണ് ടീം ടോപ് സ്കോർർ.കേരളത്തിന് വേണ്ടി വൈശാഖ് ചന്ദ്രൻ രണ്ട് വിക്കറ്റ് സ്വന്തമാക്കി.

256 റൺസ് പിന്തുടരാൻ ഇറങ്ങിയ കേരളത്തിന്റെ തുടക്കം പിഴച്ചു.4 ന്ന് 59 എന്നാ നിലയിലേക്ക് കൂപ്പുകുത്തി.നായകൻ സഞ്ജുവും ശ്രെയസ് ഗോപലും കൂറ്റൻ കൂട്ടുകെട്ട് ഉയർത്തി.ഗോപാൽ 53 റൺസിൽ വീണു. സെഞ്ച്വറിയുമായി സഞ്ജു ഇന്നിങ്സ് മുന്നോട്ടു നയിച്ചു.പക്ഷെ 18 റൺസ് അകലെ കേരളവും സഞ്ജുവും വീണു.

Join our whatsapp group