ജെയ്സ്വാളിന് ഡബിൾ, ദിലീപ് ട്രോഫി ഫൈനലിൽ പിടിമുറക്കി വെസ്റ്റ് സോൺ..
ജെയ്സ്വാളിന് ഡബിൾ, ദിലീപ് ട്രോഫി ഫൈനലിൽ പിടിമുറക്കി വെസ്റ്റ് സോൺ..
ദുലീപ് ട്രോഫി ഫൈനൽ ആവേശകരമായ അന്ത്യത്തിലേക്ക്.മൂന്നാം ദിവസം കളി നിർത്തുമ്പോൾ വെസ്റ്റ് സോൺ ശക്തമായ നിലയിൽ.നിലവിൽ സൗത്ത് സോൺ 87 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 376 റൺസ് സ്വന്തമാക്കിട്ടിട്ടുണ്ട്.
209 റൺസുമായി യഷ്സ്വവി ജെയ്സവാളും 30 റൺസുമായി സർഫാരാസ് ഖാനുമാണ് ക്രീസിൽ.ഇന്നിങ്സിൽ സൗത്ത് സോൺ ബൗളേർമാർ ചിത്രത്തിൽ ഉണ്ടായിരുന്നില്ല എന്ന് തന്നെ പറയണം. പഞ്ചാലും ജെയ്സവാളും വളരെ മികച്ച രീതിയിൽ തന്നെ തുടങ്ങി.
രഹാനെയും ശ്രെയസും പഞ്ചാലും ജെയ്സവവാളിന് മികച്ച പിന്തുണ നൽകി .പഞ്ചാൽ 40 റൺസും ശ്രെയസ് 71 റൺസും നേടി.സൗത്ത് സോൺ വേണ്ടി ഗൗതം ഒരു വിക്കറ്റും സായി കിഷോർ രണ്ട് വിക്കറ്റും സ്വന്തമാക്കി.
സൗത്ത് സോൺ ഫസ്റ്റ് ഇന്നിങ്സ് ലീഡ് നേടിയതിനാൽ മത്സരം സമനിലയിൽ കലാശിച്ചാൽ സൗത്ത് സോൺ ദുലീപ് ട്രോഫി സ്വന്തമാക്കും. ആവേശകരമായ ദുലീപ് ട്രോഫി ഫൈനലിന്റെ നാലാം ദിവസത്തിന് വേണ്ടി നമുക്ക് കാത്തിരിക്കാം.
കൂടുതൽ ക്രിക്കറ്റ് വാർത്തകൾക്കായി "xtremedesportes" സന്ദർശിക്കുക
ToOur Whatsapp Group