സച്ചിന്റെ സെഞ്ച്വറിയും സഞ്ജുവിന്റെ ഫിഫ്റ്റിയും പാഴായി, മുംബൈക്കെതിരെ കേരളത്തിന് തോൽവി.
സച്ചിന്റെ സെഞ്ച്വറിയും സഞ്ജുവിന്റെ ഫിഫ്റ്റിയും പാഴായി, മുംബൈക്കെതിരെ കേരളത്തിന് തോൽവി.
സച്ചിന്റെ സെഞ്ച്വറിയും സഞ്ജുവിന്റെ ഫിഫ്റ്റിയും പാഴായി, മുംബൈക്കെതിരെ കേരളത്തിന് തോൽവി.
തുടർച്ചയായ രണ്ടാം വിജയം തേടി വിജയ ഹസാരെ ട്രോഫിയിൽ മുംബൈക്കെതിരെ കളിക്കാൻ ഇറങ്ങിയ കേരളത്തിന് തോൽവി. മുംബൈ കേരളത്തെ തോല്പിച്ചത് 8 വിക്കറ്റിന്.മഴ മൂലം തടസ്സപെട്ട മത്സരത്തിലായിരുന്നു മുംബൈയുടെ വിജയം.
നേരത്തെ ടോസ് നേടിയ മുംബൈ നായകൻ അജിങ്ക്യ രഹാനെ കേരളത്തെ ബാറ്റിങ്ങിന് അയച്ചു. സച്ചിന് ബേബിയുടെ സെഞ്ച്വറിയും നായകൻ സഞ്ജുവിന്റെ ഫിഫ്റ്റിയുടെ മികവിൽ കേരള 231 റൺസിലെത്തി.മുംബൈക്ക് വേണ്ടി മോഹിത് അവസ്‍തി നാലും തുഷാർ ദേശ്പാണ്ടേ മൂന്നും വിക്കറ്റ് സ്വന്തമാക്കി.
മറുപടിയായ വന്ന മുംബൈയുടെ ബാറ്റിംഗിന് മുന്നിൽ കേരള ബൗളേർമാർക്ക് ഉത്തരങ്ങൾ ഉണ്ടായിരുന്നില്ല . മഴ മൂലം ചുരുക്കിയ 160 റൺസ് എന്നാ ലക്ഷ്യം രണ്ട് വിക്കറ്റ് മാത്രം നഷ്ടപെടുത്തി കൊണ്ട് മുംബൈ മറികടന്നു.നിലവിൽ 4 പോയിന്റുമായി പോയിന്റ് ടേബിളിൽ കേരള 4 സ്ഥാനത്താണ്.