ഇവൻ ഇനി നമ്മുടെ സഞ്ജുനെ പറ്റിക്കുന്നത് വെല്ലോ ആണോ!വീണ്ടും ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങളുമായി റിയാൻ പരാഗ്
ആഭ്യന്തര ക്രിക്കറ്റിലെ ഫോം തുടർന്ന് പരാഗ്..
ഇന്ത്യൻ പ്രീമിയർ ലീഗിലെ രാജസ്ഥാൻ റോയൽസ് താരമാണ് റിയാൻ പരാഗ്.എന്നാൽ തന്റെ പ്രതിഭക്ക് ഒത്ത പ്രകടനം പരാഗിന് ഐ പി എല്ലിൽ കാഴ്ച വെക്കാൻ സാധിക്കുന്നുണ്ടോ??. ഇല്ല എന്ന് തന്നെയാണ് ഇതിനുള്ള ഉത്തരവും.
പക്ഷെ ആഭ്യന്തര ക്രിക്കറ്റിൽ തന്റെ ടീമിന് വേണ്ടി സ്ഥിരം മികച്ച പ്രകടനങ്ങളാണ് അദ്ദേഹം കാഴ്ച വെക്കുന്നത്.ആസ്സാമിന് വേണ്ടിയാണ് അദ്ദേഹം ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നത്. സായിദ് മുഷ്ത്ഖ് അലി ട്രോഫിയിൽ തന്റെ ടീമിനെ മികച്ച പ്രകടനങ്ങളുമായി മുന്നോട്ട് നയിക്കുകയാണ് അദ്ദേഹം ഇപ്പോൾ.
പുതിയ സയിദ് മുഷ്ത്ഖ് അലി ട്രോഫിയിൽ ഇത് വരെയുള്ള റിയാൻ പരാഗിന്റെ പ്രകടനം ഇങ്ങനെ.
45(19) in first match vs odisha (lost)
- 61(34) & 2/25(4) in second match.(won)