അസ്മത് എന്നാ രക്ഷകൻ..

അസ്മത് എന്നാ രക്ഷകൻ..

അസ്മത് എന്നാ രക്ഷകൻ..
(Pic credit :X)

അസ്മത് എന്നാ രക്ഷകൻ..

അഫ്ഗാൻ ലോകക്കപ്പ് ക്രിക്കറ്റ്‌ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്സുകളിൽ ഒന്നാണ് അസമത്തുള്ള ഒമർസായി എന്നാ 23 വയസുകാരൻ ദക്ഷിണ ആഫ്രിക്കക്കെതിരെ കാഴ്ച വെച്ചത്. ഒരൊറ്റത് വിക്കറ്റുകൾ പോകുമ്പോഴും ഉറച്ചു നിന്ന ഈ യുവ താരത്തിന്റെ നിശ്ചയദാർഢ്യത്തെ പ്രശംസിക്കാതിരിക്കാൻ കഴിയുകയില്ല.

ദക്ഷിണ ആഫ്രിക്കക്കെതിരെ 3 വിക്കറ്റ് നഷ്ടത്തിൽ 45 റൺസ് എന്നാ നിലയിൽ നിൽകുമ്പോളായിരുന്നു അദ്ദേഹം ക്രീസിലേക്ക് വരുന്നത്. ശേഷം മറുവശത്തു വിക്കറ്റുകൾ വീഴുമ്പോഴും ഒറ്റക്ക് അവൻ പട പൊരുതി.107പന്തുകൾ നേരിട്ട് 97 റൺസ് കണ്ടെത്തിയ അസമത്തിന്റെ ഈ ലോകക്കപ്പിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്സുകളിൽ ഒന്നാണ്.

ടീമിന്റെ പ്രതിസന്ധിഘട്ടത്തിൽ ഇത് ആദ്യമായി അല്ല അദ്ദേഹം രക്ഷക്ക് എത്തുന്നത്. ഇന്ത്യക്കെതിരെയുള്ള മത്സരത്തിൽ തകർച്ചയിലേക്ക് കൂപ്പുകുത്തുമെന്ന് കരുതിയ ടീമിനെ നായകനെ ഒപ്പം രക്ഷിച്ച കൂട്ടുകെട്ടും, ലങ്കക്കെതിരെ റൺസ് പിന്തുടർന്നപ്പോൾ നേടിയ ഫിഫ്റ്റിയുമെല്ലാം അസ്മത്തിന്റെ മികവ് എത്രത്തോളം ഉണ്ടെന്ന് മനസിലാക്കാൻ സാധിക്കുന്നവയാണ്.

Follow this link to join my WhatsApp group: https://chat.whatsapp.com/LWLKnZXyoMpBhqKM0NHcjH