ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ഇത് ആദ്യം..
ഒരു മൾട്ടി സ്പോർട്ട് ഇവന്റിലെ ക്രിക്കറ്റ് ഫൈനലിൽ ചരിത്രത്തിൽ ആദ്യമായി സ്വർണം നേടി ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം. 2023 ലെ ഏഷ്യൻ ഗെയിംസിലാണ് ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം ചരിത്രം കുറിച്ചത്. ഫൈനൽ മഴ മൂലം ഉപേക്ഷിച്ചുവെങ്കിലും ഇന്ത്യ തന്നെ സ്വർണം സ്വന്തമാക്കി.
അഫ്ഗാനിസ്ഥാനായിരുന്നു ഇന്ത്യയുടെ എതിരാളികൾ. ടോസ് നേടിയ ഇന്ത്യ അഫ്ഗാനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. അഫ്ഗാനിസ്ഥാൻ 18. 2 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 112 റൺസ് എന്ന നിലയിൽ നിൽകുമ്പോളായിരുന്നു മഴ എത്തിയത്. തുടർന്ന് മഴ നിൽക്കാത്തത് കൊണ്ട് മത്സരം ഉപേക്ഷിച്ചു.
എന്നാൽ ഉയർന്ന സീഡിംഗ് ഉള്ളതിനാൽ ഇന്ത്യ സ്വർണ്ണ മെഡൽ നേടി. വനിത ക്രിക്കറ്റ് മത്സരങ്ങളുടെ ഗോൾഡ് മെഡലും ഇന്ത്യ തന്നെയാണ് സ്വന്തമാക്കിയത്. നിലവിൽ ഏഷ്യൻ ഗെയിസിൽ 100 ൽ കൂടുതൽ മെഡലുകൾ ഇന്ത്യ സ്വന്തം പേരിൽ കുറിച്ചു കഴിഞ്ഞു.