അന്നത്തെ ജൂനിയർ ലോകക്കപ്പിലെ താരത്തിൽ നിന്ന് ലോകക്കപ്പിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയിലേക്ക്.

അന്നത്തെ ജൂനിയർ ലോകക്കപ്പിലെ താരത്തിൽ നിന്ന് ലോകക്കപ്പിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയിലേക്ക്.
(Pic credit :Twitter )

ക്രിക്കറ്റ്‌ ജീവന്റെ ജീവനായി കൊണ്ട് നടന്ന കാലത്താണ് ആ അണ്ടർ -19 ലോകക്കപ്പ് യൂ. എ. ഈ യിൽ ആരംഭിക്കുന്നത്.സഞ്ജു സാംസൺ എന്നാ മലയാളി പയ്യന്റെ കളി കാണാൻ വേണ്ടിയിരുന്ന എന്നെ അന്ന് വല്ലാതെ ഒരു ദക്ഷിണ ആഫ്രിക്കന് വലം കയ്യൻ ആകർഷിക്കുന്നുണ്ട് .അന്ന് ദക്ഷിണ ആഫ്രിക്കക്ക് അണ്ടർ -19 ലോകക്കപ്പ് നേടി കൊടുത്ത് കൊണ്ട് പരമ്പരയിലെ താരമായി ദക്ഷിണ ആഫ്രിക്കൻ നായകൻ കൂടിയായ ആ പയ്യൻ മാറുന്നുണ്ട്.

പിന്നീട് അങ്ങോട്ട് അന്താരാഷ്ട്ര തലത്തിൽ അയാളുടെ പ്രകടനങ്ങൾക്ക് വേണ്ടി ഞാൻ കാത്തിരിക്കുകയായിരുന്നു.പക്ഷെ അണ്ടർ -19 ലോകക്കപ്പിൽ കാഴ്ച വെച്ച ആ പ്രകടന മികവ് അന്താരാഷ്ട്ര തലത്തിൽ അവൻ തുടരാൻ കഴിഞ്ഞില്ല. വല്ലപ്പോഴൊക്കെയോ അയാളെ ദക്ഷിണ ആഫ്രിക്കൻ ടീമുകളിൽ കണ്ടു. എ ബി ഡി പടിയിറങ്ങയതോടെ ദക്ഷിണ ആഫ്രിക്ക ആ പയ്യനെ ടീമിൽ സ്ഥിരമാക്കി എന്ന് തോന്നിക്കപ്പെട്ടു.

അങ്ങനെയിരിക്കെ 19 ലോകക്കപ്പിലേക്ക് അവനും ദക്ഷിണ ആഫ്രിക്കക് ഒപ്പമെത്തി . ഒരിക്കൽ പോലും താനും തന്റെ ടീമും ഓർക്കാൻ ആഗ്രഹിക്കാത്ത ആ ടൂർണമെന്റ് അവർ കളിച്ചു തീർത്തു. ഒടുവിൽ ഡ്യൂ പ്ലസ്സി കൂടി പടിയിറങ്ങയതോടെ ബാവുമക്ക് കീഴിലെ ദക്ഷിണ ആഫ്രിക്കൻ ടീമിലെ സ്ഥിര സാനിധ്യമായി.

എങ്കിലും ഒരിക്കൽ പോലും തന്റെ ക്ലാസ്സിനോട് മികവ് പുലർത്താൻ ആ ദക്ഷിണ ആഫ്രിക്കക്കാരൻ കഴിഞ്ഞില്ല. ഒടുവിൽ നെതർലാണ്ട്സിനെതിരെ നേടിയ ഒരു 175 ൽ അയാൾ തന്റെ പ്രതിഭയുടെ മിന്നല്ലാട്ടം ക്രിക്കറ്റ് ലോകത്തിന് മുന്നിൽ കാഴ്ച വെച്ചു.

ഈ ലോകകപ്പിന് തൊട്ട് മുന്നേ നടന്ന ഓസ്ട്രേലിയ സീരീസിൽ സെഞ്ച്വറി നേടി വീണ്ടും പ്രതീക്ഷ നൽകി. എന്നാൽ ഇന്ന് ലോകക്കപ്പിലെ ഏറ്റവും വേഗത്തിലെ സെഞ്ച്വറി നേടി ആ 19 വയസ്സുകാരനെ ഓർമപെടുത്തികൊണ്ട് അയാൾ കളം ഒഴിഞ്ഞു.

ഇപ്പോൾ അയാൾ ദക്ഷിണ ആഫ്രിക്കയുടെ ഉപനായകനാണ്. അന്നത്തെ അയ്‌ഡൻ മാർക്രം എന്നാ 19 വയസ്സ്കാരന്റെ മികവ് ഇന്നത്തെ 29 വയസ്സുകാരൻ തുടർന്നാൽ ജൂനിയർ ലോകക്കപ്പിന് പുറമെ സീനിയർ ലോകക്കപ്പും ദക്ഷിണ ആഫ്രിക്കൻ ജനതക്ക് സ്വപ്നം കണ്ടു തുടങ്ങാം..

Join our whatsapp group