കോഹ്ലി ഇന്ത്യൻ ലിമിറ്റഡ് ഓവർ ടീമിൽ നിന്ന് വിട്ട് നിൽക്കാൻ ഒരുങ്ങുന്നു.
കോഹ്ലി ഇന്ത്യൻ ലിമിറ്റഡ് ഓവർ ടീമിൽ നിന്ന് വിട്ട് നിൽക്കാൻ ഒരുങ്ങുന്നു.
ഇന്ത്യൻ ക്രിക്കറ്റ് ടീം നിലവിൽ ഒരു തലമുറ മാറ്റത്തിലേക്കാണ് പോകുന്നത്. ഇതിഹാസ താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശർമയും ട്വന്റി ട്വന്റി ടീമിൽ നിന്ന് ഏറെക്കുറെ ഒഴിവാക്കപെട്ടു കഴിഞ്ഞു. ടെസ്റ്റ് ടീമിൽ ഇരുവരും തുടരുമെന്ന് തന്നെയാണ് സൂചനകൾ.
എന്നാൽ ഏകദിന ടീമിൽ ഇവർ തുടരുമോ??. രോഹിത് ശർമയുടെ കാര്യം വ്യക്തമല്ലെങ്കിലും വിരാട് കോഹ്ലിയുടെ കാര്യം ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ദക്ഷിണ ആഫ്രിക്കക്കെതിരെയുള്ള വൈറ്റ് ബോൾ മത്സരങ്ങളിൽ നിന്ന് കോഹ്ലി വിട്ട് നിൽക്കുമെന്നാണ് അവരുടെ റിപ്പോർട്ടുകൾ. ടെസ്റ്റ് പരമ്പരയിൽ കളിക്കുമെന്ന് അവർ കൂട്ടിച്ചേർക്കുന്നു.
ഡിസംബർ 10 ന്നാണ് ദക്ഷിണ ആഫ്രിക്കന് പരമ്പര ആരംഭിക്കുന്നത്.മൂന്നു ട്വന്റി ട്വന്റിയും മൂന്നു ഏകദിനവും രണ്ട് ടെസ്റ്റും അടങ്ങുന്നതാണ് പരമ്പര.