ധോണി കൊടുക്കുന്ന അതെ പിന്തുണയാണ് രോഹിത്തും ദുബേക്ക് കൊടുക്കുന്നതെന്ന് സുരേഷ് റൈന..
ധോണി കൊടുക്കുന്ന അതെ പിന്തുണയാണ് രോഹിത്തും ദുബേക്ക് കൊടുക്കുന്നതെന്ന് സുരേഷ് റൈന..
ധോണി കൊടുക്കുന്ന അതെ പിന്തുണയാണ് രോഹിത്തും ദുബേക്ക് കൊടുക്കുന്നതെന്ന് സുരേഷ് റൈന..ധോണി കൊടുക്കുന്ന അതെ പിന്തുണയാണ് രോഹിത്തും ദുബേക്ക് കൊടുക്കുന്നതെന്ന് സുരേഷ് റൈന..
ഇന്ത്യ അഫ്ഗാനിസ്ഥാൻ ട്വന്റി ട്വന്റി പരമ്പരയിൽ മികച്ച പ്രകടനമാണ് ദുബേ കാഴ്ച വെക്കുന്നത്. ആദ്യത്തെ രണ്ട് മത്സരങ്ങളിൽ ഫിഫ്റ്റി അദ്ദേഹം സ്വന്തമാക്കി.ഇരു മത്സരങ്ങളിലും ഓരോ വിക്കറ്റും അദ്ദേഹം സ്വന്തമാക്കിയിരുന്നു. ഇത്തരത്തിൽ ഒരു നേട്ടത്തിൽ എത്തുന്ന ആദ്യത്തെ ഇന്ത്യൻ താരവും ദുബേ തന്നെയാണ്.
ദുബേയുടെ ഈ പ്രകടനം ബി സി സി ഐ വല്ലാതെ ആകർഷിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ബി സി സി ഐ കോൺട്രാക്ട് കൊടുക്കാൻ പോവുകയാണെന്നാണ് ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ.ഇപ്പോൾ ദുബേയുടെ ഈ പ്രകടനത്തിന് കാരണം ധോണിയും രോഹിത്തുമാണെന്നാണ് പറയുകയാണ് സുരേഷ് റൈന. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.
"ഇതാണ് ക്യാപ്റ്റൻ രോഹിത് ശർമയുടെ ടീം.രോഹിത്തിന് എപ്പോഴും ഫോമിലുള്ള താരങ്ങളെയാണ് വേണ്ടത്.ശിവം ദുബേയുടെ പ്രകടനത്തിൽ അദ്ദേഹത്തിന് വല്ലാതെ മതിപുളവാക്കിയിട്ടുണ്ടാവും.ധോണി കൊടുത്ത അതെ പിന്തുണയാണ് രോഹിത്തും കൊടുക്കുന്നത്".
ഐ പി എല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് താരമാണ് ദുബേ. കഴിഞ്ഞ സീസണിൽ ചെന്നൈയുടെ കിരീട ധാരണത്തിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചിരുന്നു. ഇന്ത്യ അഫ്ഗാൻ അടുത്ത ട്വന്റി ട്വന്റി നാളെ 7 മണിക്കാണ്.