രോഹിത് ശർമ്മയുടെ പരിക്ക് ഗുരുതരമോ!!..
രോഹിത് ശർമ്മയുടെ പരിക്ക് ഗുരുതരമോ!!..
രോഹിത് ശർമ്മയുടെ പരിക്ക് ഗുരുതരമോ!!..
ഇന്ത്യ ഇംഗ്ലണ്ട് അഞ്ചാമത്തെ ടെസ്റ്റിന്റെ മൂന്നാമത്തെ ദിവസം പരിക്ക് മൂലം ഇന്ത്യൻ നായകൻ രോഹിത് ശർമ ഫീൽഡിൽ ഇറങ്ങിട്ടില്ല. രോഹിത്തിന്റെ അഭാവത്തിൽ ബുമ്രയാണ് ഇന്ത്യയെ നയിക്കുന്നത്. പുറം വേദന മൂലമാണ് രോഹിത് ഫീൽഡിന് ഇറങ്ങാത്തത്. എന്നാൽ അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമാണോ!.
പരിക്ക് മൂലം അദ്ദേഹത്തിന് ഐ പി എല്ലും തുടർന്ന് വരാനിരിക്കുന്ന ലോകക്കപ്പും നഷ്ടമാകുമോ??,.ലഭിക്കുന്ന സൂചനകൾ പ്രകാരം രോഹിത്തിന്റെ പരിക്ക് അത്ര ഗുരുതരമല്ല. അത് കൊണ്ട് തന്നെ താരം ഐ പി എല്ലും ലോകക്കപ്പും തീർച്ചയായും കളിക്കുക തന്നെ ചെയ്യും.
നിലവിൽ അഞ്ചാമത്തെ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ ഇന്നിങ്സ് വിജയത്തിലേക്ക് മുന്നേറുകയാണ്.. ആദ്യത്തെ മത്സരത്തിൽ തോൽവി രുചിച്ചതിന് ശേഷമുള്ള ഇന്ത്യയുടെ വമ്പൻ തിരിച്ചു വരവിന്റെ ത്രില്ലിലാണ് ആരാധകർ.രോഹിത്തിനെ പറ്റിയുള്ള കൂടുതൽ അപ്ഡേറ്റുകൾക്കായി കാത്തിരിക്കാം.