ലോകക്കപ്പിലെ റെക്കോർഡ് ചെയ്‌സ് സ്വന്തമാക്കിയെങ്കിലും ഈ കൊല്ലം ഈ നാണക്കേട് പേറുന്ന ഒരേ ഒരു ടീമായി പാകിസ്ഥാൻ.
ഏകദിന ക്രിക്കറ്റ് ലോകക്കപ്പിൽ ഇന്നലെ പാകിസ്ഥാൻ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ചെയ്‌സ് സ്വന്തമാക്കുകയുണ്ടായി. ശ്രീലങ്കയുടെ 344 റൺസ് പിന്തുടർന്ന പാകിസ്ഥാൻ റിസ്‌വാന്റെ മികവുറ്റ സെഞ്ച്വറിയുടെ മികവിലാണ് വിജയം കണ്ടത്.റിസ്വാൻ തന്നെയാണ് കളിയിലെ താരവും.
എന്നാൽ ഈ ഗംഭീര വിജയത്തിന് ഇടയിലും ഒരു നാണകെട്ട റെക്കോർഡ് പാകിസ്ഥാൻ സ്വന്തം പേരിൽ കുറിച്ചു. എന്താണ് അത് എന്ന് നമുക്ക് പരിശോധിക്കാം.
ഈ കൊല്ലം ഏകദിനത്തിലെ ആദ്യത്തെ പവർപ്ലേയിൽ ഒരൊറ്റ സിക്സ് പോലും സ്വന്തമാക്കാത്ത ഒരേ ഒരു ടീം എന്നതാണ് ഈ റെക്കോർഡ്.ഈ വർഷം ഏകദിന ക്രിക്കറ്റിലെ ആദ്യത്തെ പവർപ്ലേയിൽ പാകിസ്ഥാൻ നേരിട്ടത് 1022 പന്തുകളാണ്. ഇതിൽ ഒരു സിക്സ് പോലും അവർ സ്വന്തമാക്കിട്ടില്ല.ഈ വർഷം പാകിസ്ഥാനെ കൂടാതെ ഏകദിന ക്രിക്കറ്റ് കളിച്ച ബാക്കി എല്ലാ ടീമും പവർപ്ലേയിൽ ഒരു സിക്സ് എങ്കിലും തങ്ങളുടെ പേരിൽ കുറിച്ചിട്ടിണ്ട്.