ഗില്ലിക്കും ഹെയ്ഡനും സാധിക്കാത്തത് സാധിച്ച വാർണറും ഹെഡും!!..
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് ലോകക്കപ്പ് മത്സരത്തിൽ കിവീസിനെതിരെ ഓസ്ട്രേലിയ ഓപ്പനർമാരായ ഡേവിഡ് വാർണറും ട്രാവിസ് ഹെഡും നിറഞ്ഞാടുകയാണ്. ഈ കൂട്ടുകെട്ടിന് ഇടയിൽ ഇരുവരും ഒരുപിടി റെക്കോർഡുകളും സ്വന്തം പേരിൽ കുറിച്ചു. ആ റെക്കോർഡുകളുടെ ലിസ്റ്റ് ചുവടെ ചേർക്കുന്നു.
1. ഒരു ലോകക്കപ്പ് മത്സരത്തിലെ ആദ്യത്തെ 10 ഓവറിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഓസ്ട്രേലിയ ഓപ്പണിങ് കൂട്ടുകെട്ട്, ഒരു റൺസിനാണ് ലോകക്കപ്പ് റെക്കോർഡ് ഇരുവർക്കും നഷ്ടമായത്.
2.25 പന്തിൽ 50 സ്വന്തമാക്കി കൊണ്ട് ഈ ലോകക്കപ്പിലെ ഏറ്റവും വേഗതയേറിയ ജോയിന്റ് ഫിഫ്റ്റി.
3.അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ മൂന്നു തവണ 175 റൺസോ അതിൽ കൂടുതലോ റൺസ് സ്വന്തമാക്കിയ രണ്ടാമത്തെ മാത്രം ഓസ്ട്രേലിയൻ ഓപ്പണിങ് ബാറ്റിംഗ് പെയർ.
4.അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് ലോകക്കപ്പിലെ അരങ്ങേറ്റ മത്സരത്തിൽ സെഞ്ച്വറി നേടുന്ന ഓസ്ട്രേലിയ താരവുമായി ട്രാവിസ് ഹെഡും മാറി. അരങ്ങേറ്റ ഏകദിന ലോകക്കപ്പ് മത്സരത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയും ഇത് തന്നെ
5.അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിലെ 150+ റൺസ് ഓപ്പണിങ് കൂട്ടുകെട്ടിലെ ഏറ്റവും വലിയ റൺ നിരക്ക്.