ബാറ്റിംഗ് പൊസിഷനിലെ സ്ഥാനചലനത്താൽ മികവിലേക്കുയർന്ന ഗില്ലും മികവിൽ നിന്ന് അകന്നു പോയ സ്മിത്തും..

ബാറ്റിംഗ് പൊസിഷനിലെ സ്ഥാനചലനത്താൽ മികവിലേക്കുയർന്ന ഗില്ലും മികവിൽ നിന്ന് അകന്നു പോയ സ്മിത്തും..

ബാറ്റിംഗ് പൊസിഷനിലെ സ്ഥാനചലനത്താൽ മികവിലേക്കുയർന്ന ഗില്ലും മികവിൽ നിന്ന് അകന്നു പോയ സ്മിത്തും..
Pic credit (X)

ക്രിക്കറ്റ്‌ ഒരു പ്രൊഫഷണൽ ഗെയിമാണ്.ഓരോ താരങ്ങൾക്ക് കൃത്യമായി ചുമതലകൾ കൊടുക്കുന്ന ഒരു ഗെയിം. ബാറ്റിംഗ് ഓർഡറുകളും അവർക്ക് ലഭിക്കുന്ന ചുമതലകളും ഒന്നാകണമെന്നില്ല. അത് കൊണ്ട് തന്നെ ഒരു ഓപ്പൺറുടെ റോൾ ആയിരിക്കില്ല മൂന്നാമനായി കളത്തിലേക്ക് വരേണ്ടായാൾ ചെയ്യേണ്ടത്.

ഓപ്പനറുടെ റോൾ മികച്ച തുടക്കം നൽകുക എന്നതാണ്. മൂന്നാമതായി ഇറങ്ങി വരുന്ന താരത്തിന്റെ റോൾ ഓപ്പനർ നൽകിയ തുടക്കം അതെ പോലെ മുന്നോട്ട് കൊണ്ട് പോവണോ അല്ലെങ്കിൽ ഓപ്പനർ നേരത്തെ പോയാൽ ഇന്നിങ്സ് കൃത്യമായി രീതിയിൽ മുന്നോട്ടു കൊണ്ട് പോവുക എന്നതാണ് . ഈ ഒരു സാഹചര്യത്തിൽ ഓസ്ട്രേലിയുടെ മികച്ച ബാറ്റർമാരിൽ ഒരാളായ സ്റ്റീവ് സ്മിത്തിനെ പറ്റിയും ഇന്ത്യൻ സ്റ്റാർ ബോയ് ശുബ്മാൻ ഗില്ലിനെയും പറ്റി സംസാരിക്കാനാണ് ഈ കുറിപ്പ്..

3-4 പൊസിഷനുകളിൽ ബാറ്റ് ചെയ്ത് കൊണ്ടിരുന്ന താരമാണ് സ്മിത്ത്.ഫാബ് 4 ലെ ഏറ്റവും മികച്ച ടെസ്റ്റ്‌ ബാറ്റർ എന്ന് നിസ്സംശയം പറയാം. പക്ഷെ വാർണറിന്റെ വിരമിക്കൽ മൂലം ഉണ്ടായ സാഹചര്യത്തിൽ ഓപ്പനറായി അവതരിച്ച സ്മിത്തിന് മികവിലേക്ക് എത്താൻ കഴിയുനില്ല.6 ഇന്നിങ്സുകളിൽ ഒരൊറ്റ തവണ മാത്രമേ ഫിഫ്റ്റി സ്വന്തമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുള്ളു. പക്ഷെ ഇത് സ്മിത്താണ് തീർച്ചയായും തിരിച്ചു വരാൻ സാധിക്കും...

ഇനി ഗില്ലിലേക്ക്, ഓപ്പൺറിൽ നിന്ന് മൂന്നാമത്തെ പൊസിഷനിലേക്ക് ഇറങ്ങിയ ഗില്ലിന്റെ അവസ്ഥയും വിത്യസതമായിരുന്നില്ല. തുടരെ പരാജയങ്ങൾ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായി. പക്ഷെ താരം നിലവിൽ മൂന്നാമത്തെ നമ്പറിൽ മികച്ച രീതിയിൽ തന്നെയാണ് ബാറ്റ് ചെയ്യുന്നത്. ഒരു വേള ടീമിലെ സ്ഥാനം പോലും ചോദ്യ ചെയ്യപ്പെട്ടെടുത്ത നിന്ന് ജയ്സ്വാലിന് പുറകിൽ നിലവിൽ നടന്നു കൊണ്ടിരിക്കുന്ന ഇന്ത്യ ഇംഗ്ലണ്ട് പരമ്പരയിലെ രണ്ടാമത്തെ ടോപ് സ്കോററായിയാണ് വിമർശനങ്ങൾക്ക് അദ്ദേഹം മറുപടി പറഞ്ഞത്.

ഗിൽ മികവിലേക്ക് ഉയർന്നു വന്നത് പോലെ സ്മിത്തും ഉയർന്നു വരട്ടെ.സ്മിത്ത് ടെസ്റ്റിൽ ഓപ്പനറായി ഇനിയും തുടരണോ??.എന്താണ് നിങ്ങളുടെ അഭിപ്രായം.

Join our whatsapp group