ധർമശാലയിൽ നിറഞ്ഞാടി കുൽദീപ്...
ധർമശാലയിൽ നിറഞ്ഞാടി കുൽദീപ്...
ധർമശാലയിൽ നിറഞ്ഞാടി കുൽദീപ്...
ഇന്ത്യ ഇംഗ്ലണ്ട് അഞ്ചാമത്തെ ടെസ്റ്റ് ആവേശകരമായി പുരോഗമിക്കുകയാണ്.ആദ്യ ദിവസം ധർമശാലയിൽ കുൽദീപ് ഷോയാണ്. തന്റെ മികവ് എന്താണെന്ന് അദ്ദേഹം കാണിച്ചു തരുകയാണ്.ഇതിനോടകം തന്നെ അഞ്ചു വിക്കറ്റുകൾ അദ്ദേഹം സ്വന്തമാക്കി കഴിഞ്ഞു.
മികച്ച തുടക്കം നൽകി നിന്ന ഡക്കെറ്റിനെ ആദ്യം ഗില്ലിന്റെ കയ്യിൽ എത്തിക്കുന്നു.പിന്നീട് പോപ്പിനെ സ്റ്റമ്പ് ചെയ്യുന്നു.10.9° തിരിഞ്ഞ പന്തിൽ ക്രാവളിയുടെ കുറ്റി തെറിക്കുന്നു.100 മത്തെ ടെസ്റ്റ് കളിക്കാൻ വന്ന ബെയർസ്റൗയേ ജൂറലിന്റെ കയ്യിൽ എത്തിക്കുന്നു. ഒടുവിൽ ഇംഗ്ലീഷ് നായകൻ സ്റ്റോക്കേസിനെ വിക്കറ്റിന്റെ മുന്നിൽ കുടുക്കി അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നു.
തന്റെ ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച പരമ്പരകളിൽ ഒന്നാണ് കുൽദീപ് ആഘോഷിക്കുന്നത്.ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും മികവിന്റെ മികവിലേക്കാണ് കുൽദീപ് ഉയരുന്നത്.