ഓസ്ട്രേലിയ ലോകക്കപ്പിൽ അക്കൗണ്ട് തുറന്നെങ്കിലും നാണക്കേട് പേറി സ്റ്റീവ് സ്മിത്ത്.
ഒടുവിൽ ലോകക്കപ്പിൽ ഓസ്ട്രേലിയ അക്കൗണ്ട് തുറന്നിരിക്കുന്നു.ലോകക്കപ്പ് ചരിത്രത്തിൽ തുടർച്ചയായി ആദ്യമായി നാല് മത്സരങ്ങൾ തോൽവി രുചിച്ചതിന് ശേഷമാണ് ഓസ്ട്രേലിയ വിജയം സ്വന്തമാക്കിയത്. ശ്രീലങ്കയേയാണ് ഓസ്ട്രേലിയ തോല്പിച്ചത്.
എന്നാൽ മികച്ച മത്സരങ്ങൾ വരുമ്പോൾ ഫോമിലേക്ക് ഉയരാറുള്ള സ്റ്റീവ് സ്മിത്തിന്റെ ബാറ്റിംഗ് പ്രകടനമാണ് ഇപ്പോൾ ഓസ്ട്രേലിയക്ക് തലവേദന.ഇന്ത്യയിൽ ചരിത്രത്തിൽ ആദ്യമായി നാല് തവണ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഒരു ഇന്നിങ്സിൽ പൂജ്യത്തിന് പുറത്തായ ആദ്യത്തെ ഓസ്ട്രേലിയ താരമായി സ്റ്റീവ് സ്മിത്ത് മാറി.ഈ വർഷം ആദ്യം നടന്ന ഡൽഹി ടെസ്റ്റിലെ ഒരു ഇന്നിങ്സിലും, മാർച്ചിൽ ചെന്നൈയിലും സെപ്റ്റംബറിൽ ഇൻഡോറിൽ വെച്ച് നടന്ന ഇന്ത്യക്കെതിരെയുള്ള ഏകദിനത്തിലും, ഇന്നലെ നടന്ന ശ്രീലങ്കക്കെതിരെയുള്ള ലോകക്കപ്പ് മത്സരത്തിലുമാണ് സ്മിത്ത് പൂജ്യത്തിന് പുറത്തായത്.
ഈ വർഷം ഏകദിന ക്രിക്കറ്റിൽ 8 ഇന്നിങ്സ് കളിച്ച സ്മിത്ത് 25.25 ബാറ്റിംഗ് ശരാശരിയിൽ 202 റൺസ് മാത്രമാണ് ഇത് വരെ സ്വന്തമാക്കിയത്.ഈ വർഷം ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്തായ ഓസ്ട്രേലിയ താരവും സ്മിത്ത് തന്നെയാണ്.