താൻ ഒരു ധോണി ആരാധകനാണെന്ന് ജോസ് ബറ്റ്ലർ
താൻ ഒരു ധോണി ആരാധകനാണ് - ജോസ് ബറ്റ്ലർ
താൻ ഒരു ധോണി ആരാധകനാണെന്ന് ഇംഗ്ലീഷ് നായകൻ ജോസ് ബറ്റ്ലർ. സ്റ്റാർ സ്പോർട്സിലൂടെയാണ് അദ്ദേഹം തന്റെ മനസ്സ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.
"ഞാൻ ഒരു വലിയ ധോണി ആരാധകനാണ്.അദ്ദേഹം ക്രിക്കറ്റ് കളിച്ചിരുന്നത് ഞാൻ വല്ലാതെ ആസ്വദിച്ചിരുന്നു.അദ്ദേഹത്തിന്റെ വിക്കറ്റ് കീപ്പിങ്ങും എന്നെ വല്ലാതെ ആസ്വദിപ്പിച്ചിരുന്നു.വിക്കറ്റ് കീപ്പർ ബാറ്റർമാരിൽ മിക്കവർക്കും എം എസ് ആയിരിക്കും റോൾ മോഡൽ".
ലോകക്കപ്പിൽ നിലവിലെ ജേതാക്കളുടെ അവസ്ഥത പരിതാപകരമാണ്.ഇനിയുള്ള എല്ലാം മത്സരങ്ങളും ജയിച്ചില്ലെങ്കിൽ ഇംഗ്ലണ്ട് ടീം ലോകക്കപ്പിൽ നിന്ന് പുറത്താവും. അത് കൊണ്ട് തന്നെ ഇനിയുള്ള മത്സരങ്ങൾ ഇംഗ്ലണ്ടിന് നിർണായകമാണ്
— Mathan (@mathewsrenny4) October 26, 2023