ഈ വിജയത്തിൽ ഏറ്റവും അധികം സന്തോഷിക്കുന്നത് ഡൽഹിയിലെ ജംഗ്പുരയിലെ ഈ കടക്കാരായിരിക്കും
ഈ വിജയത്തിൽ ഏറ്റവും അധികം സന്തോഷിക്കുന്നത് ഡൽഹിയിലെ ജംഗ്പുരയിലെ ഈ കടക്കാരായിരിക്കും.
മിനി അഫ്ഗാനിസ്ഥാൻ' എന്ന് സ്നേഹപൂർവ്വം വിളിക്കപ്പെടുന്ന ജംഗ്പുരയിലെ ഭോഗൽ പ്രദേശം.2015 ൽ താലിബന്റെ പ്രഭവ കേന്ദ്രമായ കണ്ടാഹറിൽ നിന്ന് ക്ലീൻ ബൗളഡ് ആവേണ്ട ജീവിതവുമായി തന്റെ കുടുംബത്തോട് ഒപ്പം ഒത്തിരി സ്വപ്നങ്ങളുമായിയാണ് ഡൽഹിയിലേക്ക് ഉസ്മാൻ എന്നാ യുവാവ് എത്തിയത്.ജീവിതത്തെ മുന്നോട്ടു നയിക്കാൻ തന്റെ പിതാവിന് ഒപ്പം അയാൾ ഒരു പലചരക്കു കട തുടങ്ങി. അഫ്ഗാൻ സൂപ്പർ താരം നബിയെ ജീവൻ തുല്യം സ്നേഹിക്കുന്ന ഒരുവനാണ് ഉസ്മാൻ. എന്നാൽ ജീവിതം പ്രാരാബ്ധങ്ങൾക്കിടയിൽ തൊട്ട് അടുത്ത് വന്ന മത്സരം കാണാൻ കഴിയാതെ പോയ ഉസ്മാനെ പോലെയുള്ള അഫ്ഗാനിസ്ഥാൻ അഭയാർത്ഥികളുടേത് തന്നെയാണ് ഈ വിജയം.
ഉസ്മാനെ പോലെ ഡൽഹിയുടെ ലജ്പത് നഗറിൽ ഒരുപാട് അഫ്ഗാൻ പൗരന്മാർ ജീവിതത്തിന്റെ ഗൂഗിളിയെ സിക്സർ പറത്തുവാൻ വേണ്ടിയുള്ള ഇന്നിങ്സ് കെട്ടി പൊക്കുന്നുണ്ട്. ഇവർക്ക് എല്ലാം അഫ്ഗാനിസ്ഥാൻ ഈ ലോകക്കപ്പിൽ ഇനിയും സന്തോഷങ്ങൽ നൽകാൻ സാധിക്കട്ടെ.
(കടപ്പാട് :Espncricinfo )