ഈ കണക്കുകൾ കടുവകളെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ടാവും...
ഈ കണക്കുകൾ കടുവകളെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ടാവും...
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ഓപ്പനർമാരിൽ ഒരാളാണ് രോഹിത് ശർമ. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഏകദിന ക്രിക്കറ്റ് ഓപ്പനർമാരിൽ ഒരുവനും.എന്നാൽ ലോകക്കപ്പിന് മുന്നേ വരെ രോഹിത് മോശം ഫോമിലായിരുന്നു.
എന്നാൽ ലോകക്കപ്പിലേക്ക് എത്തിയപ്പോൾ രോഹിത് തന്റെ യഥാർത്ഥ കളി മികവ് പുറത്തെടുത്തിരിക്കുകയാണ്. ബംഗ്ലാദേശിനെതിരെ ഇന്ത്യ ഇറങ്ങുമ്പോഴും ബംഗ്ലാ ബൗളേർമാരുടെ പേടി സ്വപ്നവും ഇന്ത്യൻ നായകൻ തന്നെയാണ്. കാരണം ഇതാണ്.
ഏകദിന ഫോർമാറ്റിലൂള്ള ഐ സി സി മേജർ ടൂർണമെന്റുകളിൽ മൂന്നു തവണയാണ് രോഹിത് ബംഗ്ലാദേശിനെ നേരിട്ടത്.2015 ലോകകപ്പ് ക്വാർട്ടർ ഫൈനൽ,2017 ചാമ്പ്യൻസ് ട്രോഫി സെമി ഫൈനൽ,2019 ലോകക്കപ്പ് ഗ്രൂപ്പ് സ്റ്റേജ് എന്നിവയാണ് ഈ മത്സരങ്ങൾ. ഈ മൂന്നു മത്സരങ്ങളിലും രോഹിത് ശർമ സെഞ്ച്വറി നേടിയിരുന്നു. ഇതേ ഫോമിലാണെകിൽ രോഹിത്തിന് ഒരിക്കൽ കൂടി സെഞ്ച്വറി സ്വന്തമാക്കാൻ കഴിഞ്ഞേക്കും.