ദക്ഷിണ ആഫ്രിക്കക്കെതിരെയുള്ള ആ അട്ടിമറിക്ക് ഇടയിൽ ഈ ഇന്ത്യൻ വംശജൻ ലോകക്കപ്പിലെ എക്കാലത്തെയും മികച്ച നേട്ടങ്ങളിൽ ഒന്നാം സ്ഥാനത്തേക്ക്..
ദക്ഷിണ ആഫ്രിക്കക്കെതിരെ എതിരെയുള്ള നെതർലാൻഡ്‌സിന്റെ അട്ടിമറിക്ക് ഇടയിൽ ഇന്ത്യൻ വംശജൻ കൂടിയായ ഈ താരം ലോകക്കപ്പിലെ ചരിത്രത്തിലെ ഒരു റെക്കോർഡിൽ ഒന്നാം സ്ഥാനത്തേക്ക് എടുത്തപെട്ടു. എന്താണ് സംഭവമെന്ന് പരിശോധിക്കാം.
അന്താരാഷ്ട്ര ഏകദിന ലോകക്കപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച വിജയങ്ങളിൽ ഒന്നാണ് നെതർലാൻഡ്സ് ദക്ഷിണ ആഫ്രിക്കക്കെതിരെ സ്വന്തമാക്കിയത്. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ അവരുടെ ഏറ്റവും മനോഹരമായ വിജയങ്ങളിൽ ഒന്നുമായിരുന്നു അത്. വാലറ്റത്ത് ഇന്ത്യൻ വംശജൻ കൂടിയായ ആര്യൻ ദത്ത് നടത്തിയ പ്രകടനം തീർത്തും പ്രശംസ അർഹമാണ്.
9 പന്തിൽ 23 റൺസാണ് ഇന്നലെ ആര്യൻ ദത്ത് സ്വന്തമാക്കിയത്. ഈ ഒരു കാമിയോയിൽ മൂന്നു സിക്സും അദ്ദേഹം അടിച്ചു കൂട്ടി. ഏകദിന ക്രിക്കറ്റ് ലോകക്കപ്പ് ചരിത്രത്തിൽ പത്തോ അതിൽ താഴെയായിയോ ഇറങ്ങി മൂന്നു സിക്സ് അടിക്കുന്ന മൂന്നു താരങ്ങളിൽ ഒരുവനാവാനും അദ്ദേഹത്തിന് ഈ ഇന്നിങ്സിലൂടെ സാധിച്ചു.
2003 ൽ ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാൻ താരം ഷോയ്ബ് അക്തറും 2007 സൗത്ത് ആഫ്രിക്കക്കെതിരെ വെസ്റ്റ് ഇൻഡീസ് താരം ഡാരൻ പവലുമാണ് പത്തോ അതിൽ താഴെയായി ഇറങ്ങി ലോകക്കപ്പിലെ ഒരു ഇന്നിങ്സിൽ മൂന്നു സിക്സ് നേടിയ മറ്റു താരങ്ങൾ.