ട്വന്റി ട്വന്റി കേട്ട് കേൾവി പോലുമില്ലാത്ത കാലത്തെ ഒരു കിടിലൻ ട്വന്റി ട്വന്റി മോഡൽ ഇന്നിങ്സിന്റെ കഥ..

ട്വന്റി ട്വന്റി കേട്ട് കേൾവി പോലുമില്ലാത്ത കാലത്തെ ഒരു കിടിലൻ ട്വന്റി ട്വന്റി മോഡൽ ഇന്നിങ്സിന്റെ കഥ..
(Pic credit:Espncricinfo )

ട്വന്റി ട്വന്റി കേട്ട് കേൾവി പോലുമില്ലാത്ത കാലം.ഏകദിന ക്രിക്കറ്റ്‌ ലോകക്കപ്പ് നിറങ്ങളുടെ ലോകത്തേക്ക് കൈപിടിച്ച ഉയർന്ന കാലം. ആ കാലത്ത് ആരും ചിന്തിക്കാതെയിരുന്ന ഒരു എപിക് എക്സ്പ്ലോസീവ് ഇന്നിങ്സിന്റെ കഥയാണ് ഇന്നത്തെ കുറച്ചു ലോകക്കപ്പ് വിശേഷങ്ങൾ..

1992 ലോകക്കപ്പ് സെമിയാണ് വേദി.ലോകക്കപ്പിൽ ഗംഭീരമായി മുന്നേറുന്ന മാർട്ടിൻ ക്രോയുടെ ന്യൂസിലാൻഡ് ആദ്യ സെമി ഫൈനലിൽ തപ്പിയും തടഞ്ഞും എത്തിയ ഇമ്രാൻ ഖാന്റെ പാകിസ്ഥാനെതിരെ.ടോസ് നേടിയ മാർട്ടിൻ ക്രോ ബാറ്റിംഗ് തിരഞ്ഞെടുത്തു. നായകന്റെ 91 റൺസ് മികവിൽ കിവിസ് 7 വിക്കറ്റ് നഷ്ടത്തിൽ 262 റൺസ്.

മറുപടി ബാറ്റിങ്ങിൽ പാകിസ്ഥാൻ നന്നായി തുടങ്ങി. റമിസ് രാജയും മിയൻഡാദും ഇമ്രാൻ ഖാനും മികച്ച രീതിയിൽ ബാറ്റ് ചെയ്തു.ഇമ്രാൻ ഖാനെയും സലീം മാലിക്കിനെയും പുറത്താക്കി കിവികൾ തിരിച്ചടിച്ചു.' 

പാകിസ്ഥാൻ സ്കോർ 34.1 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 140 റൺസ്. പാകിസ്ഥാൻ വിജയിക്കാൻ 15 ഓവറുകളിൽ ഇനി വേണ്ടത് 123 റൺസ്.വെറ്ററൻ മിയനദാദിന് കൂട്ടായ 20 വയസ്സുകാരനായ ഇൻസാമാമം ക്രീസിലേക്ക്.ശേഷം സംഭവിച്ചത് ക്രിക്കറ്റിലെ ഏറ്റവും എക്സ്പ്ലോസീവ് ഇന്നിങ്സുകളിൽ ഒന്നായിരുന്നു.

ലാർസനെ മിഡ്‌ വിക്കറ്റിലൂടെ ഫോർ അടിച്ചു തുടങ്ങിയ ഇന്നിങ്സ് ക്രിസ് ഹാരിസിന്റെ ത്രോയിലൂടെ പൂർത്തിയായപ്പോൾ ഇൻസാമാമം ഉൽ ഹഖ് എന്നാ 20 വയസ്സുകാരന്റെ ബാറ്റിൽ നിന്ന് പിറന്നത് 7 ബൗണ്ടറികളും ഒരു കൂറ്റൻ സിക്റുമായിരുന്നു. ഡാനി മൊറിസനും ദീപക് പട്ടേലുമെല്ലാം ആ ബാറ്റിന്റെ ചൂട് പല തവണ ഈ ഇന്നിങ്സിൽ അറിഞ്ഞതുമാണ്.ഒടുവിൽ 37 പന്തിൽ 60 റൺസ് നേടി കൊണ്ട് അദ്ദേഹം മടങ്ങിയപ്പോൾ പാകിസ്ഥാൻ വിജയതീരത്തിന്റെ അടുത്ത് എത്തി കഴിഞ്ഞിരുന്നു.

Join our WhatsApp group