ഞാൻ ക്യാൻസറുമായി കളിച്ചു, അവൻ ഡെങ്കിയുമായി കളിക്കട്ടെ - യുവരാജ്
ഞാൻ കാൻസറുമായി കളിച്ചു, അവന് ഡെങ്കിയുമായി കളിക്കട്ടെ - യുവരാജ് സിംഗ്..
ഇന്ത്യൻ ക്രിക്കറ്റിന്റെ മികച്ച താരങ്ങളിൽ ഒരാളാണ് യുവരാജ് സിംഗ്.2011 ലോകക്കപ്പിലെ ഇന്ത്യയുടെ വിജയശില്പി. ആ ലോകക്കപ്പിൽ ഉടനീളം കാൻസറുമായി കളിച്ചാണ് യുവരാജ് ഇന്ത്യക്ക് ലോക കിരീടം സമ്മാനിച്ചത്.ഇപ്പോൾ യുവരാജ് ഗില്ലിനെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ്.
ഗില്ലിനെ മികച്ച മനസ്സാന്നിദ്ധ്യം ഉള്ളവനായിയാണ് താൻ കെട്ടി പൊക്കിയത്.ഞാൻ അവനോട് പറഞ്ഞു ഞാൻ കാൻസറുമായി ലോകക്കപ്പ് കളിച്ചു. ഡെങ്കിയുമാണെകിലും കളിക്കും. നിനക്ക് അത് സാധിക്കും.പാകിസ്ഥാനെതിരെയുള്ള മത്സരത്തിന് അവൻ പൂർണ്ണ സജ്ജനാവട്ടെ എന്ന് താൻ ആഗ്രഹിക്കുന്നുവെന്നും യുവി കൂട്ടിച്ചേർത്തു.
തന്റെ ഉപദേശകനും മൂത്ത സഹോദരനുമാണ് യുവി എന്ന് ഗില്ലും വെളിപ്പെടുത്തിയിട്ടുള്ളതാണ്. ഗിൽ പാകിസ്ഥാനെതിരെ കളിക്കുമെന്ന് പ്രത്യാശയോട് നമുക്ക് കാത്തിരിക്കാം.