വിവിയൻ റീചാർഡ്‌സിന്റെ ചിത്രം പതിച്ച നോട്ട് പുറത്തിറക്കി കരിബീയൻ ദ്വീപുകൾ.
വിവിയൻ റീചാർഡ്‌സിന്റെ ചിത്രം പതിച്ച നോട്ട് പുറത്തിറക്കി കരിബീയൻ ദ്വീപുകൾ.
ലോക ക്രിക്കറ്റ് കണ്ട എക്കാലത്തെയും ഇതിഹാസങ്ങളിൽ ഒരുവനാണ് സർ വിവിയൻ റീചാർഡ്‌സ്. ഒരു കാലഘട്ടത്തിന്റെ നിർവചനമായിരുന്നു അദ്ദേഹം. അദ്ദേഹം ലോക ക്രിക്കറ്റിൽ നിന്ന് വിട വാങ്ങിയ ശേഷം വെസ്റ്റ് ഇൻഡീസിന് ഒരു ലോക കിരീടം സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല.ഈ അത്ഭുത മികവിന് ഇപ്പോൾ കരിബീയൻ ദ്വീപുകൾ അദ്ദേഹത്തിന് ഒരു സമ്മാനം നൽകിയിരിക്കുകയാണ്.
വിവ് റീചാർഡ്‌സിനെ പതിച്ച ഒരു നോട്ട് ഇപ്പോൾ വെസ്റ്റ് ഇൻഡീസ് പുറത്തിറക്കിയിരിക്കുകയാണ്. ഈസ്റ്റേൺ കരിബീയൻ സെൻട്രൽ ബാങ്കാണ് ഈ നോട്ട് പുറത്ത് ഇറക്കിയത്.ബാങ്കിന്റെ 40 മത്തെ വാർഷികത്തോട് അനുബന്ധിച്ചാണ് ഈ നോട്ട് പുറത്ത് ഇറക്കിയിരിക്കുന്നത്.$2 നോട്ടിലാണ് അദ്ദേഹത്തിന്റെ ചിത്രം പതിച്ചിരിക്കുന്നത്.
നിലവിൽ വെസ്റ്റ് ഇൻഡീസ് വളരെ മോശം ഫോമിലാണ്. ഏകദിന ലോകക്കപ്പിൽ പോലും അവർക്ക് യോഗ്യത നേടാൻ കഴിഞ്ഞില്ല. പുതിയ തുടക്കത്തിനായി വെസ്റ്റ് ഇൻഡീസ് ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. വൈകിട്ട് 7 മണിക്കാണ് ആദ്യത്തെ ഏകദിനം. ഫാൻകോഡിൽ തത്സമയം കാണാം.
......