ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്കുള്ള തിരിച്ചു വരവ് വമ്പൻ വിജയവുമായി ആഘോഷിച്ചു സഞ്ജുവും കേരളവും..
ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്കുള്ള തിരിച്ചു വരവ് വമ്പൻ വിജയവുമായി ആഘോഷിച്ചു സഞ്ജുവും കേരളവും..
ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്കുള്ള തിരിച്ചു വരവ് വമ്പൻ വിജയവുമായി ആഘോഷിച്ചു സഞ്ജുവും കേരളവും..
ദക്ഷിണ ആഫ്രിക്കക്കെതിരെ ഏകദിന പരമ്പരക്കുള്ള ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തി കഴിഞ്ഞു. മൂന്നു ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്.ഡിസംബർ 17 ന്നാണ് ആദ്യത്തെ ഏകദിനം. ഒരു ഇടവേളക്ക് ശേഷമാണ് സഞ്ജുവിനെ ഏകദിന ടീമിലേക്ക് പരിഗണിക്കുന്നത്.
ഇപ്പോൾ ഈ തിരിച്ചു വരവ് സഞ്ജു സാംസണും കേരളവും ആഘോഷമാക്കിയിരിക്കുകയാണ്. വിജയ് ഹസാരെ ട്രോഫിയിൽ സിക്കിമിനെ തകർത്ത വിജയം സ്വന്തമാക്കി കൊണ്ടാണ് സഞ്ജുവും സംഘവും ആഘോഷിച്ചത്.സിക്കിംമിനെ കേരളം തകർത്തത് 7 വിക്കറ്റിനാണ്. വിജയത്തോടെ കേരള പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത് തന്നെ തുടർന്നു.
5 കളികളിൽ നിന്ന് നാല് വിജയവുമായി 16 പോയിന്റാണ് നിലവിൽ കേരളത്തിനുള്ളത്. നേരത്തെ ടോസ് നേടിയ സിക്കിം ബാറ്റിംഗ് തിരഞ്ഞെടുത്തു. എന്നാൽ കേരള ബൗളേർമാരെ നേരിടാനുള്ള കെൽപ് സിക്കിം ബാറ്റർമാർക്ക് ഉണ്ടായിരുന്നില്ല.33.5 ഓവറിൽ 83 റൺസിന് അവർ ഓൾ ഔട്ടായി.
കേരളത്തിന് വേണ്ടി അഖിൽ, അഭിജിത്, മിഥുൻ എന്നിവർ മൂന്നു വിക്കറ്റ് വീതം സ്വന്തമാക്കി.സഞ്ജു ഒരു ഓവർ എറിയുകയുമുണ്ടായി.കേരള ബാറ്റർമാർക്ക് ഈ ലക്ഷ്യം ചടങ്ങ് തീർക്കൽ മാത്രമായിരുന്നു.3 വിക്കറ്റ് നഷ്ടത്തിൽ അവർ ഈ വിജയ ലക്ഷ്യം മറികടക്കുകയും ചെയ്തു.