രഞ്ജിയിൽ ഒറ്റ ഇന്നിങ്സിൽ 10 വിക്കറ്റ് നേട്ടം സ്വന്തമാക്കി അൻഷുൽ കാമ്പോജ്, പക്ഷെ ചരിത്രം അദ്ദേഹത്തിന് എതിരാണ് , സംഭവം ഇതാണ്.
രഞ്ജിയിൽ ഒറ്റ ഇന്നിങ്സിൽ 10 വിക്കറ്റ് നേട്ടം സ്വന്തമാക്കി അൻഷുൽ കാമ്പോജ്, പക്ഷെ ചരിത്രം അദ്ദേഹത്തിന് എതിരാണ് , സംഭവം ഇതാണ്.
രഞ്ജിയിൽ ഒറ്റ ഇന്നിങ്സിൽ 10 വിക്കറ്റ് നേട്ടം സ്വന്തമാക്കി അൻഷുൽ കാമ്പോജ്, പക്ഷെ ചരിത്രം അദ്ദേഹത്തിന് എതിരാണ് , സംഭവം ഇതാണ്.
രഞ്ജി ട്രോഫി ക്രിക്കറ്റിലെ ഒരു ഇന്നിങ്സിൽ 10 വിക്കറ്റ് സ്വന്തമാക്കിയ മൂന്നാമത്തെ താരം എന്നാ നേട്ടമാണ് അൻഷുൽ കമ്പോജ് സ്വന്തമാക്കിയത്.കേരളത്തിനെതിരെ ഹരിയാനക്ക് വേണ്ടിയാണ് അദ്ദേഹത്തിന്റെ ഈ നേട്ടം.30.1 ഓവറിൽ 9 മെയ്ഡ്‌ൻ എറിഞ്ഞു കൊണ്ടാണ് അദ്ദേഹം കേരള ബാറ്റർമാരുടെ 10 വിക്കറ്റുകൾ സ്വന്തമാക്കിയത്.ഈ നൂറ്റാണ്ടിൽ ഒരു രഞ്ജി ട്രോഫി മത്സരത്തിലെ ഒരു ഇന്നിങ്സിൽ പത്തു വിക്കറ്റ് സ്വന്തമാക്കുന്ന ആദ്യത്തെ താരം കൂടിയാണ് അദ്ദേഹം.
ബംഗാളിന് വേണ്ടി പ്രേമംഗസു ചാറ്റർജിയാണ് 1957 ൽ അസ്സാമിനെതിരെയാണ് രഞ്ജി ട്രോഫിയിൽ ഒരു ഇന്നിങ്സിൽ പത്തു വിക്കറ്റ് സ്വന്തമാക്കിയ ആദ്യത്തെ താരം.1985 ൽ രാജസ്ഥാൻ വേണ്ടി പ്രദീപ് സുന്ദർറാം വിദർഭക്കെതിരെ ഇതേ നേട്ടം രഞ്ജി ട്രോഫിയിൽ ആവർത്തിച്ചു.നിർഭാഗ്യവശാൽ ഇരുവർക്കും ഇന്ത്യൻ ടീമിലേക്ക് എത്താൻ കഴിഞ്ഞില്ല.എന്നാൽ കമ്പോജിന് ഇതേ വിധി വരാതെയിരിക്കട്ടെ.
നിലവിൽ താരം ഇന്ത്യൻ ടീമിന്റെ റഡാറിൽ ഇല്ലെന്നാണ് ക്രിക്ഇൻഫോയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.കഴിഞ്ഞ മാസം നടന്ന t20 എമെർജിങ് ഏഷ്യ കപ്പിൽ അദ്ദേഹം ഭാഗമായിരുന്നു. പാകിസ്ഥാൻ ഷഹീനസിനെതിരെ 33 റൺസ് വിട്ട് കൊടുത്തു 3 വിക്കറ്റ് സ്വന്തമാക്കി ഒരു മാച്ച് വിന്നിങ് സ്പെൽ കാഴ്ച വെച്ചിരുന്നു.താരം ഐ പി എല്ലിൽ കഴിഞ്ഞ സീസണിൽ മുംബൈ ഇന്ത്യൻസിന് വേണ്ടിയാണ് കളിച്ചിരുന്നത്.
രഞ്ജി ട്രോഫി മത്സരത്തിൽ നിലവിൽ ഹരിയാനക്കെതിരെ കേരള ശക്തമായ നിലയിലാണ്.മൂന്നാമത്തെ ദിവസം കളി നിർത്തുമ്പോൾ ഹരിയാനാ 7 വിക്കറ്റ് നഷ്ടത്തിൽ 161 റൺസ് എന്നാ നിലയിലാണ്.152 റൺസ് പിറകിലാണ് നിലവിൽ അവർ.കേരളത്തിന് വേണ്ടി നിധീഷ് മൂന്നു വിക്കറ്റ് സ്വന്തമാക്കി.