വിജയ് ഹസാരെ ട്രോഫി ഭരിക്കുന്ന ദേവ്ദത് പടിക്കൽ, ഓൾ റൗണ്ട് പ്രകടനവുമായി അർഷദീപ്, വിജയ് ഹസാരെ ട്രോഫി ക്വാർട്ടർ ഫൈനൽ വിശേഷങ്ങൾ..

വിജയ് ഹസാരെ ട്രോഫിയിൽ മികച്ച പ്രകടനമാണ് ദേവ്ദത് പടിക്കൽ കാഴ്ച വെക്കുന്നത്.ഈ സീസണിലെ ക്വാർട്ടർ ഫൈനലിൽ 99 പന്തിൽ 102 റൺസ് ബറോഡക്കെതിരെ കർണാടകക്ക് വേണ്ടി അദ്ദേഹം സ്വന്തമാക്കി.ഇത് വരെയുള്ള അദ്ദേഹത്തിന്റെ വിജയ് ഹസാരെ ട്രോഫി കരിയറിന്റെ കണക്കുകൾ ഞെട്ടിപ്പിക്കുന്നവയാണ്.കണക്കുകൾ ഇങ്ങനെ..
മത്സരം -26
റൺസ് - 1915
ശരാശരി -100.78
സ്ട്രൈക്ക് റേറ്റ് -94.47
സെഞ്ച്വറി -9
ഫിഫ്റ്റി -11
പടിക്കലിന്റെ ഈ സെഞ്ച്വറി മികവിൽ കർണാടക ബറോഡക്കെതിരെ 8 വിക്കറ്റ് നഷ്ടത്തിൽ 281 റൺസ് സ്വന്തമാക്കി.മറുപടി ബാറ്റിംഗിൽ ബറോഡാ 5 റൺസ് അകലെ തോൽവി സമ്മതിച്ചു .102 റൺസ് നേടിയ ശശ്വന്ത് രാവത്ത് മാത്രമാണ് ബറോഡക്ക് വേണ്ടി പൊരുതിയത്.
മഹാരാഷ്ട്ര vs പഞ്ചാബ്.
അർഷദീപിന്റെ ഓൾ റൗണ്ട് പ്രകടനമാണ് ഈ മത്സരത്തിന്റെ പ്രത്യേകത. 49 റൺസും 3 വിക്കറ്റും നേടി. പക്ഷെ പഞ്ചാബ് ദയനീയമായി മത്സരം പരാജയപെട്ടു. പഞ്ചാബിന്റെ തോൽവി 70 റൺസിനായിരുന്നു അർഷദീപ് തന്നെയാണ് ഇന്നിങ്സ് ടോപ് സ്കോറർ.മഹാരാഷ്ട്രക്ക് വേണ്ടി മുകേഷ് ചൗദരി മൂന്നു വിക്കറ്റ് സ്വന്തമാക്കി.
നേരത്തെ ടോസ് നഷ്ടപെട്ട് ബാറ്റിങ്ങിനറിങ്ങിയ മഹാരാഷ്ട്ര 6 വിക്കറ്റ് നഷ്ടത്തിൽ 275 റൺസ് സ്വന്തമാക്കി.107 റൺസ് നേടിയ അർഷിൻ കുൽകർണിയാണ് മഹാരാഷ്ട്ര ടോപ് സ്കോറർ.
മറ്റു രണ്ട് ക്വാർട്ടറുകൾ നാളെ ഇന്ത്യൻ സമയം രാവിലെ 9 മുതൽ ജിയോ സിനിമയിൽ തത്സമയം കാണാം. ഗുജറാത്ത് ഹരിയാനെയും വിദർഭ രാജസ്താനെയും നേരിടും.