വിജയ് ഹസാരെ ട്രോഫിയിലും ക്വാർട്ടറിൽ വീണു. സഞ്ജു ഇല്ലാതെ ഇറങ്ങിയ കേരളത്തിന് വമ്പൻ തോൽവി
വിജയ് ഹസാരെ ട്രോഫിയിലും ക്വാർട്ടറിൽ വീണു. സഞ്ജു ഇല്ലാതെ ഇറങ്ങിയ കേരളത്തിന് വമ്പൻ തോൽവി
വിജയ് ഹസാരെ ട്രോഫിയിലും ക്വാർട്ടറിൽ വീണു. സഞ്ജു ഇല്ലാതെ ഇറങ്ങിയ കേരളത്തിന് വമ്പൻ തോൽവി.
വിജയ് ഹസാരെ ട്രോഫിയിലും കേരളത്തിന്റെ കുതിപ് ക്വാർട്ടറിൽ അവസാനിച്ചു. സഞ്ജു സാംസൺ ഇല്ലാതെയിറങ്ങിയ കേരളത്തിന്റെ തോൽവി 200 റൺസിന്.രാജസ്ഥാൻ സെമിയിലേക്കും മുന്നേറി. സഞ്ജുവിന് പകരം രോഹൻ കുന്നുമേലാണ് സഞ്ജുവിന്റെ അഭാവത്തിൽ കേരളത്തിന്റെ നായകൻ.
ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത റോഹന്റെ തീരുമാനം തെറ്റി പോയി.122 റൺസ് സ്വന്തമാക്കിയ ലോമറോറിന്റെ മികവിൽ രാജസ്ഥാൻ 8 വിക്കറ്റ് നഷ്ടത്തിൽ 267 റൺസ് സ്വന്തമാക്കി.66 റൺസ് നേടിയ വിക്കറ്റ് കീപ്പർ ബാറ്റർ റാത്തൊർ ലോമറോറിന് മികച്ച പിന്തുണ നൽകി.കേരളത്തിന് വേണ്ടി അഖിൻ മൂന്നു വിക്കറ്റ് നേടി.
268 റൺസ് പിന്തുടരാൻ ഇറങ്ങിയ കേരള പൂർണമായി തകർന്നു.ചൗദരീയുടെ പന്തുകളിൽ കേരള ബാറ്റർമാർ കൂടാരം കയറി കൊണ്ടിരുന്നു.ഒടുവിൽ 67 റൺസിന് കേരള ഇന്നിങ്സ് അവസാനിച്ചു. വിഷ്ണു വിനോദ് പരിക്ക് മൂലം ഒരൊറ്റ പന്ത് മാത്രം നേരിട്ട് റിട്ടയർഡ് ഹർട്ട് ചെയ്തു.