വിരാട് കോഹ്ലിയെയും മറികടന്നു റിയാൻ പരാഗ്
വിരാട് കോഹ്ലിയെയും മറികടന്നു റിയാൻ പരാഗ്
വിരാട് കോഹ്ലിയെയും മറികടന്നു റിയാൻ പരാഗ്
റിയാൻ പരാഗ് നിലവിൽ തന്റെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ്.സായിദ് മുഷ്താഖ് അലി ട്രോഫിയിലെ നിലവിലെ ടോപ് സ്കോർറും അദ്ദേഹമാണ്. ട്വന്റി ട്വന്റി ക്രിക്കറ്റ് ചരിത്രത്തിൽ തുടർച്ചയായി ഏഴു മത്സരങ്ങളിൽ ഫിഫ്റ്റി സ്വന്തമാക്കിയ ആദ്യത്തെ താരമെന്ന ചരിത്രവും പരാഗ് സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്.
ഒരു സയിദ് മുഷ്താഖ് അലി ട്രോഫിയിൽ ഏറ്റവും കൂടുതൽ ഫിഫ്റ്റി സ്വന്തമാക്കുന്ന താരാമെന്ന നേട്ടം ഇതിനോടകം തന്നെ അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്.7 ഫിഫ്റ്റികളാണ് അദ്ദേഹം സ്വന്തമാക്കിയത്. എന്നാൽ സാക്ഷാൽ വിരാട് കോഹ്ലിയേ മറികടന്ന മറ്റൊരു നേട്ടം കൂടി പരാഗ് ഈ സായിദ് മുഷ്ത്ഖ് അലി ടൂർണമെന്റിൽ സ്വന്തമാക്കി കഴിഞ്ഞു.
ഒരു ട്വന്റി ട്വന്റി പരമ്പരയിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ ഇന്ത്യൻ എന്നതാണ് ഈ നേട്ടം.39 സിക്സാണ് ഈ സായിദ് മുഷ്ത്ഖ് അലി ടൂർണമെന്റിൽ അദ്ദേഹം സ്വന്തമാക്കിയത്.2016 ഐ പി എല്ലിൽ 38 സിക്സ് സ്വന്തമാക്കിയ സാക്ഷാൽ വിരാട് കോഹ്ലിയേയാണ് അദ്ദേഹം മറികടന്നത്.