സിക്സുകളിൽ മുമ്പൻ! ടെസ്റ്റിൽ പുതിയ റെക്കോർഡുമായി ജെയ്‌സ്വാൾ

ഇന്ത്യയ്ക്കെതിരായടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരത്തിൽ ന്യൂസിലാൻഡിന് വിജയം. 113 റൺസിന് ആയിരുന്നു ന്യൂസിലാൻഡ് ഇന്ത്യ തോൽപ്പിച്ചത്.

സിക്സുകളിൽ മുമ്പൻ! ടെസ്റ്റിൽ പുതിയ റെക്കോർഡുമായി ജെയ്‌സ്വാൾ
Times of India

ഇന്ത്യയ്ക്കെതിരായടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരത്തിൽ ന്യൂസിലാൻഡിന് വിജയം. 113 റൺസിന് ആയിരുന്നു ന്യൂസിലാൻഡ് ഇന്ത്യ തോൽപ്പിച്ചത്. 

 ന്യൂസിലാൻഡ് ഉയർത്തിയ 359 റൺസ് പിന്തുടർന്നിറങ്ങിയ ഇന്ത്യ 245 റൺസിന് പുറത്താവുകയായിരുന്നു. 

 ഇന്ത്യയുടെ ബാറ്റിംഗിൽ ജെയ്‌സ്വാളിനും രവീന്ദ്ര ജഡേജക്കും മാത്രമാണ് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചത്. ജെയ്‌സ്വാൾ 77 റൺസ് നേടി. ഒമ്പത് ഫോറുകളും മൂന്ന് സിക്സുമാണ്‌ താരം നേടിയത്.

ഇതോടെ ഒരു റെക്കോർഡും താരം സ്വന്തമാക്കി. ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റിൽ ഒരു കലണ്ടർ ഇയറിൽ 30 സിക്സുകൾ നേടുന്ന ആദ്യ താരമായി മാറാനാണ് ജെയ്‌സ്വാളിന് സാധിച്ചത്. ജഡേജ 42 റൺസും നേടി. 

ന്യൂസിലാൻഡ് ബൗളിങ്ങിൽ മിച്ചൽ സാന്റ്നർ 6 വിക്കറ്റുകൾ നേടിക്കൊണ്ട് മിന്നും പ്രകടനമാണ് നടത്തിയത്. 

 നവംബർ ഒന്നു മുതലാണ് പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരം നടക്കുന്നത്. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ വെച്ചായിരിക്കും മത്സരം നടക്കുക.