ഗാബ ടെസ്റ്റ് സമനിലയിൽ അവസാനിച്ചു, ഈ സമനില ആർക്ക് ഗുണം ചെയ്തു, അശ്വിൻ വിരമിച്ചു...
ഗാബ ടെസ്റ്റ് സമനിലയിൽ അവസാനിച്ചു, ഈ സമനില ആർക്ക് ഗുണം ചെയ്തു, അശ്വിൻ വിരമിച്ചു...
ഗാബ ടെസ്റ്റ് സമനിലയിൽ അവസാനിച്ചു, ഈ സമനില ആർക്ക് ഗുണം ചെയ്തു, അശ്വിൻ വിരമിച്ചു...
ഇന്ത്യ ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ് സമനിലയിൽ അവസാനിച്ചു. ആദ്യ ടെസ്റ്റ് ഇന്ത്യയും രണ്ടാം ടെസ്റ്റ് ഓസ്ട്രേലിയും ജയിച്ചിരുന്നു.ഈ മത്സരം സമനിലയിൽ അവസാനിച്ചതോടെ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലേക്കുള്ള ആവേശം കൂടിയിരിക്കുകയാണ്. ഈ സമനില ആരെയാണ് ഗുണം ചെയ്തിരിക്കുന്നത്.
മത്സരത്തിലെ താരമായി ട്രാവിസ് ഹെഡിനെ തിരഞ്ഞെടുത്തു.
അടുത്ത രണ്ട് കളികളിൽ ഒരെണ്ണം ഇന്ത്യ ജയിച്ചാൽ ഇന്ത്യക്ക് വേൾഡ് ടെസ്റ്റ് ചാമ്പ്യൻസ്ഷിപ് ഫൈനലിലേക്ക് മുന്നേറാം. അടുത്ത ടെസ്റ്റ് ആരംഭിക്കുന്നത് ഡിസംബർ 26 ന്നാണ്. ബോക്സിങ് ഡേയിൽ ഒരു ടെസ്റ്റ് പോലും ഇന്ത്യ കഴിഞ്ഞ 12 കൊല്ലമായി ഓസ്ട്രേലിയിൽ തോറ്റിട്ടില്ല. അത് കൊണ്ട് തന്നെ ഇന്ത്യക്ക് വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലേക്ക് മുന്നേറാൻ സാധിക്കും.
ഓസ്ട്രേലിയ അടുത്ത രണ്ട് ടെസ്റ്റ് ജയിച്ചില്ലെങ്കിൽ ബാക്കി മത്സരങ്ങളുടെ വിധി പോലെയിരിക്കും ഫൈനലിലേക്കുള്ള യാത്ര. മെൽബണിലാണ് ബോക്സിങ് ഡേ ടെസ്റ്റ്. അടുത്ത ടെസ്റ്റിൽ താൻ കളിക്കുമെന്ന് ട്രാവിസ് ഹെഡ് വ്യക്തമാക്കി.
ഇന്ത്യൻ ആരാധകരെ കണ്ണീരിലാക്കി കൊണ്ട് മറ്റൊരു വാർത്ത പുറത്ത് വന്നിരിക്കുകയാണ്. രവി അശ്വിൻ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ടാമത്തെ വിക്കറ്റ് വേട്ടകാരനാണ് അശ്വിൻ. അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിലും നിന്നും അദ്ദേഹം വിരമിച്ചു എന്ന് അശ്വിൻ വ്യക്തമാക്കി.