ഇങ്ങനെ പോയാൽ ഭാവിയിൽ ഒരു കൊല്ലം രണ്ട് ഐ പി എൽ വരെ നടത്തുമെന്ന് മുൻ ഇന്ത്യൻ ഇതിഹാസ താരം..
ഇങ്ങനെ പോയാൽ ഭാവിയിൽ ഒരു കൊല്ലം രണ്ട് ഐ പി എൽ വരെ നടത്തുമെന്ന് മുൻ ഇന്ത്യൻ ഇതിഹാസ താരം..
പല ടീമുകളും ഇപ്പോൾ പരമ്പര കളിക്കാൻ വിസമ്മതിക്കുകയാണ്. ഫ്രാഞ്ചസി ലീഗുകൾ കളിക്കാനാണ് താരങ്ങൾ ഇപ്പോൾ ആഗ്രഹിക്കുന്നത്.ഇങ്ങനെ പോയാൽ ഭാവിയിൽ ഒരു കൊല്ലം രണ്ട് ഐ പി എൽ വരെ നടത്തുമെന്ന് മുൻ ഇന്ത്യൻ ഇതിഹാസ താരം രവി ശാസ്ത്രി പ്രതികരിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ പ്രതികരണത്തിന്റെ മലയാള പരിഭാഷ ചുവടെ ചേർക്കുന്നു.
ഇനി മുതൽ രണ്ട് ഐ പി എൽ സീസൺ വരെ ഉണ്ടായേക്കാം.ആശ്ചര്യപ്പെടേണ്ട കാര്യമൊന്നുമില്ല. അത് സംഭവിക്കും.ടീമുകൾ പരമ്പര കളിക്കാനുള്ള ആഗ്രഹം കുറഞ്ഞു വരുകയാണ്.
അത് കൊണ്ട് വർഷവസാനം ലോകകപ്പ് മാതൃകയിൽ ഐ പി എൽ ഭാവിയിൽ നടന്നേക്കാം.നിലവിൽ 10 ടീമുകളാണ് ഐ പി എൽ കളിക്കുന്നത്. അത് ഭാവിയിൽ 12 ൽ കൂടുതൽ ആയേക്കാം.
ഇത് എല്ലാം നടക്കും. കാരണം ഇതെല്ലാം നിയന്ത്രിക്കുന്നത് പണമാണ്.ഇത്തരം ചെറിയ ഫോർമാറ്റിനാണ് ഇപ്പോൾ ആവശ്യകാർ. അത് കൊണ്ട് തന്നെ ഭാവിയിൽ ഒരു വർഷം തന്നെ രണ്ട് ഐ പി എൽ സംഭവിച്ചാലും അത്ഭുതപ്പെടേണ്ടതില്ലെന്ന് ശാസ്ത്രി കൂട്ടിച്ചേർത്തു.