ഹൈദരാബാദിന് വേണ്ടി വരവറിയിച്ചു നിതീഷ് റെഡ്ഢി..
ഹൈദരാബാദിന് വേണ്ടി വരവറിയിച്ചു നിതീഷ് റെഡ്ഢി..
ഹൈദരാബാദിന് വേണ്ടി വരവറിയിച്ചു നിതീഷ് റെഡ്ഢി..
ഒരുപാട് യുവ താരങ്ങൾക്ക് തങ്ങളുടെ മികവ് തുറന്ന് കാണിക്കാൻ അവസരം നൽകുന്ന ടൂർണമെന്റാണ് ഇന്ത്യൻ പ്രീമിയർ ലീഗ്. ഈ സീസണിൽ ഇതിനോടകം തന്നെ പല യുവ താരങ്ങളും തങ്ങളുടെ മികവ് പുറത്ത് എടുത്തു കഴിഞ്ഞു. ഹർഷിത് റാണയും മായങ്ക് യാദവുമെല്ലാം അതിന് ഉദാഹരണം.ഇപ്പോൾ മറ്റൊരു യുവ താരം കൂടി മികവിലേക്ക് ഉയരുകയാണ്.
പഞ്ചാബിനെതിരെ ഈ ഐ പി എല്ലിൽ ഏറ്റവും അപകടകരമായ ഓപ്പണിങ് ബാറ്റിംഗ് കൂട്ടുകെട്ടുകളിൽ ഒന്ന് തകരുന്നു. ഈ ഐ പി എല്ലിൽ ആദ്യമായി പവർപ്ലേക്കുള്ളിൽ രണ്ട് ഹൈദരാബാദ് ഓപ്പനർമാരും മാർക്രവും മടങ്ങുന്നു.നാലാമനായിയാണ് നിതീഷ് റെഡ്ഢി എന്നാ ആ 20 വയസ്സുക്കാരൻ ക്രീസിലേക്ക് എത്തുന്നത്.
അവിടെ നിന്ന് മികച്ച ഒരു ഇനിങ്സാണ് അദ്ദേഹം കാഴ്ച വെക്കുന്നത്. കൃത്യമായ സമയങ്ങളിൽ ബൗണ്ടറികൾ നേടി. ഒരു വശത് വിക്കറ്റുകൾ നഷ്ടമാവുമ്പോൾ പതറാതെ ഇന്നിങ്സ് മുന്നോട്ടു കൊണ്ട് പോയി. ഒടുവിൽ അവസാന ഓവറുകളിൽ തകർത്ത് അടിച്ചു.
നിതീഷ് കുമാർ റെഡ്ഢി ഒരു ബാറ്റിംഗ് ഓൾ റൗണ്ടറാണ്.ഹാർദിക്കിനെയും ബെൻ സ്റ്റോക്സിനെയും പോലെ മികച്ച ഒരു താരമാവണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹമെന്ന് അദ്ദേഹം തുറന്ന് പറഞ്ഞിട്ടുണ്ട്. നിതീഷിന്റെ ഇന്നത്തെ ഇന്നിങ്സിനെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്