ട്രേഡ് വിൻഡോ ലേലം കഴിഞ്ഞും തുടരും!!, പുതിയ അപ്ഡേറ്റ് ഇങ്ങനെ.
ട്രേഡ് വിൻഡോ ലേലം കഴിഞ്ഞും തുടരും!!, പുതിയ അപ്ഡേറ്റ് ഇങ്ങനെ.
ട്രേഡ് വിൻഡോ ലേലം കഴിഞ്ഞും തുടരും!!, പുതിയ അപ്ഡേറ്റ് ഇങ്ങനെ..
ഹാർദിക് പാന്ധ്യ മുംബൈ ഇന്ത്യൻസിലേക്ക് എത്തി എന്ന് വാർത്തകൾ പുറത്ത് വരുന്നുണ്ട്. ഗ്രീൻ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിൽ എത്തിയെന്നും വാർത്തകളുണ്ട്.ഇതിന്റെയൊന്നും ഔദ്യോഗിക പ്രഖ്യാപനങ്ങൾ പുറത്ത് വന്നിട്ടില്ല.ഇപ്പോൾ ട്രേഡ് വിൻഡോയുടെ പുതിയ അപ്ഡേറ്റ് ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്.
ട്രേഡ് വിൻഡോ ഐ പി എല്ലിൽ എങ്ങനെയാണ് നടക്കുന്നത് എന്ന് പറയാൻ വേണ്ടിയാണ് ഈ പോസ്റ്റ്.ഒരു സീസൺ അവസാനിച്ചു ഒരു മാസം കഴിയുന്നതോടെ ട്രേഡ് വിൻഡോ ആരംഭിക്കും.എന്നിട്ട് ലേലത്തിന് ഒരു ആഴ്ച മുന്നേ ഒരു ബ്രേക്ക് വരും. ആ ബ്രേക്കാണ് ഡിസംബർ 12 ന്ന് സംഭവിക്കാൻ പോകുന്നത്.
ലേലം കഴിഞ്ഞു അടുത്ത ദിവസം ഈ ബ്രേക്ക് അവസാനിപ്പിച്ചു ട്രേഡ് വിൻഡോ തുടരും. ഈ സീസണിൽ ലേലം ഡിസംബർ 19 ന്നാണ്.20 ന്ന് ട്രേഡ് വിൻഡോ പുനരാരംഭിക്കും.തുടർന്ന് ഐ പി എൽ സീസൺ ഒരു മാസം മുന്നേ ട്രേഡ് വിൻഡോ അവസാനിക്കും.