മുംബൈ ഇന്ത്യൻസ് ആരാധകർക്ക് സന്തോഷ വാർത്ത, സൂര്യ ഐ പി എൽ കളിക്കാൻ സാധ്യത കൂടുന്നു.
മുംബൈ ഇന്ത്യൻസ് ആരാധകർക്ക് സന്തോഷ വാർത്ത, സൂര്യ ഐ പി എൽ കളിക്കാൻ സാധ്യത കൂടുന്നു.
മുംബൈ ഇന്ത്യൻസ് ആരാധകർക്ക് സന്തോഷ വാർത്ത, സൂര്യ ഐ പി എൽ കളിക്കാൻ സാധ്യത കൂടുന്നു.മുംബൈ ഇന്ത്യൻസ് ആരാധകർക്ക് സന്തോഷ വാർത്ത, സൂര്യ ഐ പി എൽ കളിക്കാൻ സാധ്യത കൂടുന്നു.
ദക്ഷിണ ആഫ്രിക്ക പരമ്പരയിലെ അവസാന ട്വന്റി ട്വന്റിയിലാണ് സൂര്യക്ക് പരിക്ക് ഏൽക്കുന്നത് .ആ മത്സരത്തിൽ ഫീൽഡിങ്ങിന് ഇടയിലാണ് അദ്ദേഹത്തിന് പരിക്ക് ഏറ്റത്.
അഫ്ഗാനിസ്താനെതിരെയുള്ള ട്വന്റി ട്വന്റി പരമ്പരയിലും അദ്ദേഹം കളിക്കില്ല. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം അദ്ദേഹത്തിന് ഹെർണിയാണ്.
ഈ കാലയളവിൽ അദ്ദേഹം ഹെർണിയ സർജറി ചെയ്യും.8 മുതൽ 9 ആഴ്ച വരെ വിശ്രമം ആവശ്യമാണ്.നേരത്തെ ക്രിക്ട്രാക്കറിന്റെ റിപ്പോർട്ട് പ്രകാരം സൂര്യക്ക് രഞ്ജി ട്രോഫിയും ഐ പി എല്ലിലെ കുറച്ചു മത്സരങ്ങളും നഷ്ടമാകും.താരം ബാംഗ്ലൂർ എൻ സി യേ യിൽ നിന്ന് മ്യുണിക്കിലേക്ക് പോയിരുന്നു.
അവിടെയായിരുന്നു അദ്ദേഹത്തിന്റെ സർജറി. ഇപ്പോൾ സർജറി വിജയകരമായ പൂർത്തിയാക്കി എന്ന് പ്രഖ്യാപിച്ചു കൊണ്ട് സൂര്യ തന്നെ രംഗത്ത് വന്നിരിക്കുകയാണ്.തനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദിയും സൂര്യ രേഖപെടുത്തി. ഇപ്പോൾ മുംബൈ ഇന്ത്യൻസ് ആരാധകർക്ക് ഒരു സന്തോഷ വാർത്ത കൂടി എത്തുകയാണ്.
നിലവിൽ ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം സൂര്യക്ക് ഐ പി എൽ കളിക്കാൻ സാധിക്കും.മാർച്ചിലാണ് ഐ പി എൽ ആരംഭിക്കുന്നത്. മാർച്ചിലെ മൂന്നാമത്തെ ആഴ്ചയാണ് ഐ പി എൽ തുടങ്ങുന്നത്.കൂടുതൽ അപ്ഡേറ്റുകൾക്ക് കാത്തിരിക്കാം.