ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മെഗാ ലേലം ഒന്നാംദിവസം അവലോകനം ....
എന്തൊരു ദിവസമാണ് ഇന്ന്! വളരെ നാടകീയത നിറഞ്ഞ ദിനം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റ്റെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും അംബരിപ്പിക്കുന്ന ദിവസങ്ങളില്‍ ഒന്ന്.മെഗാ ലേലം നടത്തിക്കൊണ്ടിരുന്ന ഹ്യൂ എഡ്മീഡ്സ് ഇവന്റിനിടെ കുഴഞ്ഞ് വീണത് അത് കണ്ടുകൊണ്ടിരുന്ന ഓരോ പ്രേക്ഷകനും ഭയാനകമായ് ഒരു കാഴ്ചയായിരുന്നു.
ഹ്യൂ എഡ്മീഡ്സിനോട് മെഡിക്കല്‍ സംഘം വിശ്രമിക്കണമെന്നുള്ള നിര്‍ദ്ദേശം കൊടുത്തപ്പോള്‍ പിന്നീട് വന്ന ചാരു ശര്‍മ വളരെ മനോഹരമായി തന്നെ ലേലം മുന്നോട്ട് കൊണ്ടുപോയി.
മെഗാ ലേലം ഒരു യുദ്ധക്കളമായി മാറിയപ്പോള്‍ ഓരോ ക്രികറ്റ് പ്രേമികക്കും വളരെ ആകാംഷഭരിതമായ നിമിഷങ്ങളാണ് സമ്മാനിച്ചത്.2019 ലെ മങ്കാദ് പുറത്താക്കലിനെ ചൊല്ലി ഏറ്റുമുട്ടിയ രവിചന്ദ്ര അശ്വിനും ജോസ് ബട്ട്ലറും ബെംഗളൂരുവിൽ നടന്ന ഐപിഎൽ 2022 മെഗാ ലേലത്തിന് ശേഷം രാജസ്ഥാൻ റോയൽസിൽ ഒരേ ടീമിൽ കളിക്കേണ്ടിവരുന്നത് വളരെ കൌതുകകരമായ കാഴ്ചയായിരിക്കും.മറുവശത്ത് ആഭ്യന്തര ക്രിക്കറ്റില്‍ ദീപക് ഹൂഡയും ക്രുനാൽ പാണ്ഡ്യയും തമ്മിലുള്ള വഴക്ക് ആരും മറക്കാനിടയില്ല എന്നാല്‍ അടുത്ത സീസണിൽ ലക്നൗ സൂപ്പർജയന്റ്സിനു വേണ്ടി രണ്ടുപേരും ഒന്നിച്ചു കളിക്കേണ്ടിവരും.
ഇതുവരെയുള്ള ലേലപ്രേകാരമുള്ള സ്ക്വാഡ്
ചെന്നൈ സൂപ്പർ കിങ്സ്: റുതുരാജ് ഗെയ്ക്വാദ്, അമ്പാട്ടി റായിഡു, മൊയിൻ അലി, എംഎസ് ധോണി, രവീന്ദ്ര ജഡേജ, ദീപക് ചാഹർ, ഡ്വെയ്ൻ ബ്രാവോ, റോബിൻ ഉത്തപ്പ, കെഎം ആസിഫ്, തുഷാർ ദേശ്പാണ്ഡെ.
ഡൽഹി ക്യാപിറ്റല്‍സ് : ഡേവിഡ് വാർണർ, പൃഥ്വി ഷാ, മിച്ചൽ മാർഷ്, ഋഷഭ് പന്ത്, അക്സർ പട്ടേൽ, ഷാർദുൽ താക്കൂർ, കുൽദീപ് യാദവ്, ആൻറിച്ച് നോർട്ട്ജെ, മുസ്തഫിസുർ റഹ്മാൻ, സർഫറാസ് ഖാൻ, കെഎസ് ഭരത്, കമലേഷ് നാഗർകോട്ടി,
ഗുജറാത്ത് ടൈറ്റൻസ്: ശുഭ്മാൻ ഗിൽ, ജേസൺ റോയ്, ഹാർദിക് പാണ്ഡ്യ, റാഷിദ് ഖാൻ, മുഹമ്മദ് ഷമി, ലോക്കി ഫെർഗൂസൺ, രാഹുൽ ടെവാട്ടിയ, നൂർ അഹമ്മദ്, അഭിനവ് മനോഹർ സദരംഗനി, ആർ. സായ് കിഷോർ
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്: വെങ്കിടേഷ് അയ്യർ, നിതീഷ് റാണ, ശ്രേയസ് അയ്യർ, ആന്ദ്രെ റസൽ, സുനിൽ നരെയ്ൻ, പാറ്റ് കമ്മിൻസ്, വരുൺ ചക്രവർത്തി, ഷെൽഡൺ ജാക്സൺ, ശിവം മാവി
ലഖ്നൗ സൂപ്പർ ജയന്റ്സ്: കെഎൽ രാഹുൽ, ക്വിന്റൺ ഡി കോക്ക്, മനീഷ് പാണ്ഡെ, ദീപക് ഹൂഡ, മാർക്കസ് സ്റ്റോയിനിസ്, ക്രുണാൽ പാണ്ഡ്യ, ജേസൺ ഹോൾഡർ, രവി ബിഷ്നോയ്, മാർക്ക് വുഡ്, ആവേശ് ഖാൻ, അങ്കിത് സിംഗ് രാജ്പൂത്
മുംബൈ ഇന്ത്യൻസ്: രോഹിത് ശർമ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, കീറോൺ പൊള്ളാർഡ്, ജസ്പ്രീത് ബുംറ, മുരുകൻ അശ്വിൻ, ഡെവാൾഡ് ബ്രെവിസ്, ബേസിൽ തമ്പി
പഞ്ചാബ് കിംഗ്സ്: ശിഖർ ധവാൻ, മായങ്ക് അഗർവാൾ, ജോണി ബെയർസ്റ്റോ, കഗിസോ റബാഡ, രാഹുൽ ചാഹർ, അർഷ്ദീപ് സിംഗ്, ഹർപ്രീത് ബ്രാർ, ഷാരൂഖ് ഖാൻ, ജിതേഷ് ശർമ്മ, പ്രഭ്സിമ്രാൻ സിംഗ്, ഇഷാൻ പോറെൽ
രാജസ്ഥാൻ റോയൽസ്: ദേവദത്ത് പടിക്കൽ, യശസ്വി ജയ്സ്വാൾ, സഞ്ജു സാംസൺ, ജോസ് ബട്ട്ലർ, ഷിമ്രോൺ ഹെറ്റ്മെയർ, ആർ അശ്വിൻ, ട്രെന്റ് ബോൾട്ട്, യുസ്വേന്ദ്ര ചാഹൽ, പ്രസിദ് കൃഷ്ണ, റിയാൻ പരാഗ്, കെസി കരിയപ്പ
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ: ഫാഫ് ഡു പ്ലെസിസ്, വിരാട് കോഹ്ലി, ഗ്ലെൻ മാക്സ്വെൽ, ദിനേശ് കാർത്തിക്, വണിന്ദു ഹസരംഗ, ഹർഷൽ പട്ടേൽ, ജോഷ് ഹേസൽവുഡ്, മുഹമ്മദ് സിറാജ്, ഷഹബാസ് അഹമ്മദ്, അനുജ് റാവത്ത്, ആകാശ് ദീപ്
സൺറൈസേഴ്സ് ഹൈദരാബാദ്: കെയ്ൻ വില്യംസൺ, നിക്കോളാസ് പൂരൻ, അബ്ദുൾ സമദ്, വാഷിംഗ്ടൺ സുന്ദർ, ഭുവനേശ്വർ കുമാർ, ടി നടരാജൻ, ഉമ്രാൻ മാലിക്, ജെ സുചിത്, അഭിഷേക് ശർമ, രാഹുൽ ത്രിപാഠി, കാർത്തിക് ത്യാഗി, ശ്രേയസ് ഗോപാൽ, പ്രിയം ഗാർഗ്
ഓരോ ടീമുകളുടേയും പക്കല്‍ ബാലന്‍സുള്ള തുക
- ചെന്നൈ സൂപ്പർ കിംഗ്സ്: ആകെ കളിക്കാർ – 10; ബാലന്‍സുള്ള തുക - 20.45 കോടി രൂപ
- ഡൽഹി ക്യാപിറ്റല്‍സ്: ആകെ കളിക്കാർ – 13; ബാലന്‍സുള്ള തുക - 16.50 കോടി രൂപ
- ഗുജറാത്ത് ടൈറ്റൻസ്: ആകെ കളിക്കാർ – 10; ബാലന്‍സുള്ള തുക - 18.58 കോടി രൂപ
- കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്: ആകെ കളിക്കാർ – 9; ബാലന്‍സുള്ള തുക-12.65 കോടിരൂപ
- ലഖ്നൗ സൂപ്പർ ജയന്റ്സ്: ആകെ കളിക്കാർ – 11; ബാലന്‍സുള്ള തുക - 6.90കോടി രൂപ
- മുംബൈ ഇന്ത്യൻസ്: ആകെ കളിക്കാർ – 8; ബാലന്‍സുള്ള തുക - 27.85കോടി രൂപ
- പഞ്ചാബ് കിംഗ്സ്: ആകെ കളിക്കാർ – 11; ബാലന്‍സുള്ള തുക - 28.68കോടി രൂപ
- രാജസ്ഥാൻ റോയൽസ്: ആകെ കളിക്കാർ – 11; ബാലന്‍സുള്ള തുക - 12.15 കോടി രൂപ
- റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ: ആകെ കളിക്കാർ – 11; ബാലന്‍സുള്ള തുക - 9.25 കോടി രൂപ:
- സൺറൈസേഴ്സ് ഹൈദരാബാദ്:ആകെ കളിക്കാർ – 13; ബാലന്‍സുള്ള തുക - 20.15കോടി രൂപ:
ഏറ്റവും മൂല്യമേറിയ താരം
ഐപിഎൽ 2022 മെഗാ ലേലത്തിന്റെ ആദ്യ ദിനത്തിൽ ഏറ്റവും വിലകൂടിയ താരം ഇഷാൻ കിഷനാണ്. കടുത്ത പോരാട്ടത്തിനൊടുവിൽ മുംബൈ ഇന്ത്യൻസാണ് കിഷനെ സ്വന്തമാക്കിയത് . അതേസമയം, ഏറ്റവും വിലകൂടിയ പേസ് ബൌളറായി ദീപക് ചാഹര്‍ തന്റെ പഴയ തട്ടകമായ ചെന്നൈ സൂപ്പർ കിംഗ്സ് ലേക്ക് തന്നെ തിരിച്ചെത്തി .ഓവര്‍സീസ് താരങ്ങളില്‍ വനിന്ദു ഹസരംഗയും (ആർസിബിയിലേക്ക്), നിക്കോളാസ് പൂരനും (എസ്ആർഎച്ച്) മെഗാ സൈനിംഗുകളായി മാറി.
ഒന്നാം ദിവസത്തിലെ വിലകൂടിയ താരങ്ങള്‍
- ഇഷാൻ കിഷൻ - 15.25 കോടി -മുംബൈ ഇന്ത്യൻസ്
- ദീപക് ചാഹർ - 14 കോടി -ചെന്നൈ സൂപ്പർ കിംഗ്സ്:
- ശ്രേയസ് അയ്യർ -12.25 കോടി-കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
- ശാർദുൽ താക്കൂർ - 10.75 കോടി -ഡൽഹി ക്യാപിറ്റല്‍സ്
- വണിന്ദു ഹസരംഗ - 10.75 കോടി-റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
- നിക്കോളാസ് പൂരൻ-10.75 കോടി -സൺറൈസേഴ്സ് ഹൈദരാബാദ്
- ഹർഷൽ പട്ടേൽ - 10.75 കോടി-റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
അണ് സോള്‍ഡ് പ്ലെയേര്‍സ്
വിൽക്കപ്പെടാതെ പോയ ചില പ്രധാന കളിക്കാര്‍ : ഡേവിഡ് മില്ലർ, സ്റ്റീവ് സ്മിത്ത്, സുരേഷ് റെയ്ന, ഷാക്കിബ് അൽഹസ്സന് ,മുഹമ്മദ് നബി, മാത്യു വെയ്ഡ്, വൃദ്ധിമാൻ സാഹ, സാം ബില്ലിംഗ്സ്, ഉമേഷ് യാദവ്, ആദിൽ റഷീദ്, മുജീബ് ഉർ റഹ്മാൻ, ഇമ്രാൻ താഹിർ, ആദം സാമ്പ, അമിത് മിശ്ര, സന്ദീപ് ലാമിച്ചാനെ.
എന്നാല്‍ നാളെ നടക്കാനിരിക്കുന്ന മെഗാ ലേലത്തില്‍ ഈ മുകളില്‍ സൂചിപ്പിച്ചിരിക്കുന്ന കളിക്കാര്‍ ആരെങ്കിലും ഐപിഎല്‍ 2022 നു കരാര്‍ നേടുമോ എന്നുള്ളത് ഓരോ ക്രിക്കറ്റ് ആരാധകരും ഉറ്റുനോക്കുന്ന ഒരു കാര്യമായിരിക്കും.സംഭവബഹുലമായ ഒരു ദിവസത്തിന് ശേഷം ഐപിഎല്‍ മെഗാലേലം ഞായറാഴ്ച (13 ഫെബ്രുവരി ) ഇന്ത്യന്‍ സമയം ഉച്ചക്ക് 12 മണിക്ക് പുനരാരംഭിക്കും.