രാജസ്ഥാന്റെ മത്സരത്തിന് തീയതി മാറ്റം..
രാജസ്ഥാന്റെ മത്സരത്തിന് തീയതി മാറ്റം..
രാജസ്ഥാന്റെ മത്സരത്തിന് തീയതി മാറ്റം..
ഇന്ത്യൻ പ്രീമിയർ ലീഗ് 17 മത്തെ സീസണിൽ മികച്ച തുടക്കമാണ് രാജസ്ഥാൻ ലഭിച്ചിരുന്നത്. കളിച്ച കളികൾ എല്ലാം ജയിച്ചു പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് അവർ ഇപ്പോൾ. ഇപ്പോൾ രാജസ്ഥാൻ ഒരു മത്സരത്തിന്റെ തീയതി മാറ്റി ക്രമീകരിച്ചിരിക്കുകയാണ്. ഏതാണ് ഈ മത്സരം എന്ന് പരിശോധിക്കാം.
കൊൽക്കത്ത നൈറ്റ് റൈഡർസിനെതിരെയാണ് ഈ മത്സരം. ഏപ്രിൽ 17 നായിരുന്നു ഈ മത്സരം. കൊൽക്കത്തയുടെ ഹോം ഗ്രൗണ്ടായിരുന്നു വേദി. ഈ മത്സരം ഏപ്രിൽ 16 ലേക്ക് മാറ്റി.
ഏപ്രിൽ 16 ന്ന് നിശ്ചയിച്ചിരുന്ന ഗുജറാത്ത് ഡൽഹി മത്സരം 17 ലേക്കും മാറ്റി..ശ്രീ രാമ നവമിയാണ് ഇതിന് കാരണം.ഈ ആഘോഷവും മത്സരവും ഒരുമിച്ചു വന്നാൽ സുരക്ഷ ഒരുക്കാൻ ബുദ്ധിമുട്ടാകുമെന്ന് കൊൽക്കത്ത പോലീസ് അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഐപിഎൽ മത്സരം ഒരു ദിവസം മുൻപ് നടത്താമെന്ന് തീരുമാനിച്ചത്.