കിഷൻ സൂപ്പർമാൻ വേഷത്തിൽ വന്നതിന് പിന്നിൽ ഒരു കാരണമുണ്ട് ..
കിഷൻ സൂപ്പർമാൻ വേഷത്തിൽ വന്നതിന് പിന്നിൽ ഒരു കാരണമുണ്ട് ..
കിഷൻ സൂപ്പർമാൻ വേഷത്തിൽ വന്നതിന് പിന്നിൽ ഒരു കാരണമുണ്ട് ..
കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ എങ്ങും തരംഗമായ ചിത്രമായിരുന്നു ഇഷാൻ കിഷൻ സൂപ്പർ മാൻ വേഷത്തിൽ വന്നത്.ഈ വേഷത്തിന് പിന്നിലെ കാരണം ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. എന്താണ് ഈ കാരണം എന്ന് പരിശോധിക്കാം.
ഇത് ഒരു ശിക്ഷയാണ്. എതെകിലും ഒരു താരം ടീം മീറ്റിംഗ് വൈകി എത്തുകയാണെങ്കിൽ അവർ അടുത്ത തവണ യാത്ര ചെയ്യേണ്ടത് സൂപ്പർ മാൻ വേഷത്തിലായിരിക്കും.ഈ ശിക്ഷ ഈ സീസണിൽ ആദ്യം കിട്ടിയതും ഇഷാൻ കിഷൻ തന്നെ. ഇത്തരത്തിലുള്ള രസകരമായ ശിക്ഷ നടപടികൾ മുംബൈ ടീമില്ലുള്ള പ്രശ്നങ്ങൾ ചെറിയ രീതിയിൽ എങ്കിലും കുറയ്ക്കാൻ സാധിച്ചേക്കും.
നിലവിൽ മുംബൈ ഇന്ത്യൻസ് രണ്ട് ഗ്രൂപ്പ് ആണെന്ന് ഇതിനോടകം റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഹാർദിക്കിന് ഒപ്പം കിഷനും രോഹിത്തിന് ഒപ്പം ബുമ്രയും.ഈ ഒരു ഒത്തൊരുമ ഇല്ലായ്മ ടീമിൽ നിഴലിക്കുന്നുമുണ്ട്. നിലവിൽ പോയിന്റ് ടേബിളിന്റെ അവസാന സ്ഥാനത്താണ് മുംബൈ.ഒരൊറ്റ വിജയം പോലും അവർക്ക് സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. മുംബൈയുടെ അടുത്ത മത്സരം ഏപ്രിൽ 7 ന്ന് ഡൽഹിക്കെതിരെയാണ്.
.